നീലേശ്വരം: മൂന്ന് ദിവസങ്ങളിലായി നീലേശ്വരം പാലായിയിൽ നടന്ന

To advertise here,

ബാലസംഘം സംസ്ഥാന സമ്മേളനം സമാപിച്ചു.

സമാപനത്തിൽ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടന്ന ബാലസംഗമത്തിൽ ആയിരക്കണക്കിന് ബാലസംഘം പ്രവർത്തകർ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രവർത്തകരും സമ്മേളന പ്രതിനിധികളും ചെറുപ്രകടനങ്ങളായി സമ്മേളനനഗരിയിലെത്തി. സമാപനവും ബാലസംഗമവും എഴുത്തുകാരി കെ.ആർ. മീര ഉദ്ഘാടനംചെയ്തു. സാംസ്‌കാരിക പ്രവർത്തക ഗായത്രി വർഷ മുഖ്യാതിഥിയായി. ബാലസംഘം സംസ്ഥാന പ്രസിഡന്റ് ബി.എസ്. ദേവിക അധ്യക്ഷയായി. സംസ്ഥാന സമ്മേളന സ്മരണികയുടെ കവർ കെ.ആർ. മീര സംസ്ഥാന സെക്രട്ടറി മുഹമ്മദ് അഷ്‌റഫിന് കൈമാറി പ്രകാശനംചെയ്തു.

മുഹമ്മദ് അഷ്‌റഫ്, സംസ്ഥാന കൺവീനർ എം. പ്രകാശൻ, സംഘാടകസമിതി ജനറൽ കൺവീനർ എം. രാജൻ, ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.പി. ഗോകുൽ, സംഘാടകസമിതി ചെയർമാൻ എം. രാജഗോപാലൻ, മുൻ എം.പി., പി. കരുണാകരൻ, കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു തുടങ്ങിയവർ സംസാരിച്ചു.

പ്രതിനിധി സമ്മേളന സമാപനത്തിൽ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി ഡി.എസ്. സന്ദീപും സംഘടനാ രേഖയിന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന കൺവീനർ എം. പ്രകാശനും മറുപടി പറഞ്ഞു. സി. അഭയരാജ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

സംഘടനയിൽനിന്ന് വിരമിക്കുന്ന നേതാക്കൾക്ക് യാത്രയയപ്പും നൽകി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് ഭാവിപ്രവർത്തന രേഖ അവതരിപ്പിച്ചു. എസ്.എം.എ. രോഗബാധിതരായ, കോഴിക്കോട് ഓമശ്ശേരിയിലെ മൂന്ന് കുട്ടികൾക്ക് ബാലസംഘം പ്രവർത്തകർ സമാഹരിച്ച അഞ്ച് ലക്ഷം രൂപ സമ്മേളനവേദിയിൽ പി. ജയരാജൻ, എം. പ്രകാശൻ എന്നിവർ സംസ്ഥാന ഭാരവാഹികൾക്ക് കൈമാറി. കെ.എം. വിനോദ് സംസാരിച്ചു.