തിരുവനന്തപുരം: ഭുവനേശ്വറിൽ നടന്ന ബിംസ്റ്റെക് അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ ലോങ്ജംപിൽ ഇന്ത്യയ്ക്കായി സ്വർണം നേടി തിരുവനന്തപുരം സ്വദേശി ഡി. ഷീബ.
6.21 മീറ്റർ ദൂരം ചാടിയാണ് ഷീബ നേട്ടം കൈവരിച്ചത്. ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ഓട്ടോണമസിലെ മൂന്നാംവർഷ ബി.എ. ഇക്കണോമിക്‌സ് വിദ്യാർഥിനിയാണ് ഷീബ.
രാജസ്ഥാനിലെ ജയ്പുരിൽ നടന്ന ഇന്ത്യൻ ഓപ്പൺ അണ്ടർ-23 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും ലോങ് ജംപിൽ ഷീബ സ്വർണം നേടിയിട്ടുണ്ട്.
കേരള സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പരിശീലകൻ ബൈജു ജോസഫാണ് ഷീബയുടെ കോച്ച്. പുതിയതുറ ഉരയിക്കുന്ന് പുരയിടം സ്റ്റീഫന്റെയും ഡയാനയുടെയും മകളാണ്.
ദേശീയ-അന്തർദേശീയ തലത്തിലും ലോങ് ജംപിൽ മികച്ച പ്രകടനം ഷീബ കാഴ്ചവെച്ചിട്ടുണ്ട്.
Content Highlights: Thiruvananthapuram native D Sheeba won the gold medal in women long jump at the BIMSTEC Athletics Meet held in Bhubaneswar.
Published: 29 Nov 2026, 11:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented