ഫറോക്ക്: ഫറോക്കിന്റെ ചരിത്ര പൈതൃകമായ ടിപ്പുസുൽത്താൻ കോട്ട സംരക്ഷിക്കണമെന്നും ഉദ്‌ഘനന നടപടികൾ ഉടനെ ആരംഭിക്കണമെന്നും യുവകലാസാഹിതി ബേപ്പൂർമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. യുവകലാ സാഹിതി ജില്ലാ പ്രസിഡന്റും എഴുത്തുകാരനുമായ ഡോ. ശശികുമാർ പുറമേരി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വിജയകുമാർ പൂതേരി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി. സത്യൻ, എൽസി സുകുമാരൻ, ഡോ. ശരത് മണ്ണൂർ, സതീശ് ബാബു കൊല്ലമ്പലത്ത്, എം. ജഹാഷ് അലി, രാജേഷ് നെല്ലിക്കോട്ട്, എം.എ. ബഷീർ, ബൈജു ചന്ദ്രൻ, ചന്ദ്രൻ തറയിൽ തുടങ്ങിയവർ സംസാരിച്ചു.

To advertise here,

ഭാരവാഹികൾ: വിജയകുമാർ പൂതേരി (പ്രസി.), എം. ജഹാഷ് അലി, തിലകൻ ഫറോക്ക് (വൈസ് പ്രസി.), കെ. പരമശിവൻ (ജന. സെക്ര.), ലിജി ഷാജി, സി. രാജൻ (ജോ. സെക്ര.), രാജേഷ് നെല്ലിക്കോട്ട് (ഖജാ.).