കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) കാലിക്കറ്റിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽനിന്ന് ഡോക്ടറേറ്റ് നേടി സി.വി. അനൂപ്. 'ഇൻവേഴ്സ് ലേണിംഗ് ഓഫ് കോഗ്നിറ്റീവ് ഏജൻ്റ്സ്: എ ഡൈനാമിക് സിസ്റ്റം അപ്രോച്ച്' എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനുബന്ധ വിഷയത്തിലായിരുന്നു ഗവേഷണം. ഡോ. അനൂപ് അപ്രേം ആണ് റിസർച്ച് സൂപ്പർവൈസർ.

To advertise here,

കോഴിക്കോട് ഈസ്റ്റ് ഹിൽ, ഏടക്കാട് സ്വദേശിയായ അനൂപ്, റിട്ടയേർഡ് ബ്ലോക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ശിവദാസൻ സി.വി.യുടെയും ബ്യൂട്ടിഷ്യനായ ഹേമലത കെ. യുടെയും മകനാണ്. ഐ.ടി. ബിസിനസ് അനലിസ്റ്റായ രാഷ്മി ജെ. ആണ് ഭാര്യ. മകൾ ആരാധ്യ ആർ. അനൂപ്.