
നാദാപുരം: നിയോജകമണ്ഡലത്തിലെ കായികമേഖലയ്ക്ക് പുതിയ ഉണർവേകുന്ന സുപ്രധാന വികസനപദ്ധതികൾക്ക് തുടക്കമായി. നാദാപുരം ചേലക്കാട് സ്റ്റേഡിയം നവീകരണത്തിനായി ഒരുകോടി രൂപയും വാണിമേൽ, എടച്ചേരി, കായക്കൊടി എന്നിവിടങ്ങളിലെ ജിംനേഷ്യങ്ങൾക്കായി 45 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പദ്ധതികളുടെ എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി.
ചേലക്കാട് സ്റ്റേഡിയത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി ആകെ ഒരുകോടി രൂപയാണ് വകയിരുത്തിയത്. കായികവകുപ്പ് മന്ത്രിയുടെ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും, എം.എൽ.എ.യുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. മൂന്ന് ജിംനേഷ്യങ്ങൾക്ക് 45 ലക്ഷം രൂപയും അനുവദിച്ചു.
ഗ്രാമീണമേഖലയിലെ യുവാക്കളുടെ കായികക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാണിമേൽ, എടച്ചേരി, കായക്കൊടി എന്നിവിടങ്ങളിൽ ജിംനേഷ്യങ്ങൾ ഒരുങ്ങും. കായികവകുപ്പ് മന്ത്രിയുടെ ഫണ്ടിൽനിന്ന് ഓരോ ജിംനേഷ്യത്തിനും 15 ലക്ഷം രൂപ വീതം ആകെ 45 ലക്ഷം രൂപയാണ് അനുവദിച്ചത്.
പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെരിഫിക്കേഷൻ പൂർത്തിയാക്കിയതോടെ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. നാടിന്റെ കായികസ്വപ്നങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടാകുന്ന ഈ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ കായികതാരങ്ങൾക്കും യുവാക്കൾക്കും മികച്ച പരിശീലനസൗകര്യങ്ങൾ ലഭ്യമാകും.
പദ്ധതി പ്രദേശത്ത് ഉദ്യോഗസ്ഥരോടൊപ്പം കെ.എം. അഭിജിത്ത് എം.എൽ.എ, നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, വൈസ് പ്രസിഡന്റ് കെ.എം. രഘുനാഥ്, വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ്കുമാർ, കായക്കൊടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, എടച്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോപാലൻ എന്നിവരും ജനപ്രതിനിധികളും വാണിമേൽ, ചേലക്കാട്, കായക്കൊടി, എടച്ചേരി ഭാഗങ്ങളിൽ സന്ദർശനം നടത്തിയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
Content Highlights: Development projects worth 1.45 crore rupees have been sanctioned to boost the sports sector in the Nadapuram constituency.
Published: 28 Nov 2026, 10:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented