നീലേശ്വരം : ജനങ്ങളുടെ സുരക്ഷിതമായ സഞ്ചാരാവകാശം സംരക്ഷിക്കണമെന്നും ദേശീയപാതാ വികസനത്തിൽ നീലേശ്വരത്ത് തൂണുകളോടുകൂടിയ ഉയരപ്പാത വേണമെന്നുമാവശ്യപ്പെട്ട് കേരളപ്പിറവിദിനത്തിൽ ജനസുരക്ഷാ റാലി.

To advertise here,

ഉയരപ്പാതയ്ക്കായി 224 ദിവസമായി സമരരംഗത്തുള്ള ജനകീയ സമരസമിതിയാണ് ഉയരപ്പാതയുടെ മാതൃകയുമേന്തി റാലി സംഘടിപ്പിച്ചത്. നീലേശ്വരം ബസ്‌സ്റ്റാൻഡ് വഴി മാർക്കറ്റ് കവലയിലെ എംബാങ്ക്‌മെന്റ് ചുറ്റിയാണ് റാലി കടന്നുപോയത്. ജനകീയ സമരസമിതിയുടെ സമരപ്പന്തൽ ഇവിടെനിന്ന് പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് ആർ.ഡി.ഒ. നൽകിയ നോട്ടീസിലെ സമയപരിധി തിങ്കളാഴ്ച വൈകിട്ട്‌ അഞ്ചിന്‌ അവസാനിക്കുകയാണ്. നിശ്ചിതസമയം കഴിഞ്ഞാൽ സമരപ്പന്തൽ പൊളിച്ചുമാറ്റുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.

 

അതേസമയം, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന്‌ സമരസമിതി വ്യക്തമാക്കി. ചെയർമാൻ ടി.സി.വി.ശ്രീനാഥ് ശശി അധ്യക്ഷനായി. ജനറൽ കൺവീനർ ഡി.രാജൻ, ട്രഷറർ മഹമൂദ് കോട്ടായി, ഭാരവാഹികളായ രാജു രാമൂട്ടി, എൻ.വി.പ്രഭു, കെ.പി.ജയരാജൻ, പ്രകാശൻ കൊട്ടറ, വിജയൻ കൈപ്പാട്ടിൽ, രാജീവൻ അറുവാത്ത്, സി.എം.അശോക് കുമാർ, സൈനുദ്ദീൻ, ജോൺ ഐമൻ, ഐഷാബി, എൻ.വി.വിജയൻ തുടങ്ങിയവർ സംസാരിച്ചു.