നാട്ടുകാർ പ്രവൃത്തി തടഞ്ഞു

To advertise here,

തൊട്ടിൽപ്പാലം : തൊട്ടിൽപ്പാലം-കുണ്ടുതോട് റോഡിന്റെ വീതികുറയ്ക്കുന്നതായി ആരോപണം. തൊട്ടിൽപ്പാലം അങ്ങാടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സൂപ്പർമാർക്കറ്റിന് മുൻവശത്താണ് റോഡിന്റെ വീതി കുറയ്ക്കുന്നതായി ആരോപണമുയർന്നത്.

പത്തുമീറ്റർ വീതിയുള്ള റോഡിന് അങ്ങാടിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ കടയ്ക്കുമുന്നിൽ പത്തുമീറ്ററിൽ കുറവിലാണ് പണികൾ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

ആദ്യഘട്ടത്തിൽ ബെൽമൗണ്ട് വരെ റോഡിന്റെ നിർമാണം മറ്റൊരു കമ്പനി നല്ല രീതിയിൽചെയ്തിരുന്നു.

രണ്ടാംഘട്ടത്തിൽ ബെൽമൗണ്ട് മുതൽ തൊട്ടിൽപ്പാലംവരെയുള്ള റോഡ് നിർമാണം മറ്റൊരു കമ്പനിയാണ് ഏറ്റെടുത്തത്. ഈ നിർമാണത്തിൽ ഉൾപ്പെടെയാണ് പരാതി ഉയരുന്നത്. ആശ്വസി പാലത്തിന് സമീപം വളവുനിവർത്താതെ നിർമാണം നടന്നത് പരാതിക്ക് ഇടയാക്കിയിരുന്നു. ഇപ്പോൾ തൊട്ടിൽപ്പാലം ടൗണിന് അടുത്തായി റോഡ് അവസാനിക്കുന്നിടത്താണ് റോഡിന്റെ വീതി കുറയ്ക്കുന്നതായി ആരോപണമുയർന്നത്.

ഇവിടെ നാട്ടുകാർ പ്രവൃത്തി തടഞ്ഞു.

സ്വകാര്യവ്യക്തിക്ക് നിർമാണച്ചുമതലയുള്ള കമ്പനി അനുകൂലനിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ച് ബി.ജെ.പി. പ്രവർത്തകർ തൊട്ടിൽപ്പാലം അങ്ങാടിയിൽ പ്രതിഷേധപ്രകടനം നടത്തി.

ആരോപണം നിലനിൽക്കുന്ന സ്വകാര്യവ്യക്തിയുടെ കടയ്ക്കുമുന്നിൽ ബി.ജെ.പി.യുടെ കൊടിനാട്ടി.