മൊകേരി : കഴിഞ്ഞദിവസമുണ്ടായ കനത്ത കാറ്റിലും ഇടിമിന്നലിലും വീടുകൾക്ക് നാശം സംഭവിച്ചു. മൊകേരിയിലെ ആനോറമീത്തൽ ജാനുവിന്റെ വീട്ടിന്റെ തറ, മതിൽ, എന്നിവയ്ക്ക് വിള്ളൽവീണു. മാവിനും മിന്നലേറ്റിട്ടുണ്ട്. തെങ്ങുംതറമ്മൽ ശശിയുടെ വീടിനും നാശം സംഭവിച്ചിട്ടുണ്ട്.
തണ്ണീർ : പുറമേരി പഞ്ചായത്ത് എട്ടാം വാർഡിലെ ചാലിൽമുക്ക് പ്രദേശത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞദിവസത്തെ ശക്തമായ ഇടിമിന്നലിൽ വൻ നാശനഷ്ടം. മലയിൽ രാജന്റെ വീടിന്റെ ടെറസിനും ചുമരിനും തറയ്ക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. ചാലിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ മെയിൻസ്വിച്ചിന് തീപിടിച്ചു. വീട്ടുകാരുടെ ഇടപെടലിൽ വൻദുരന്തം ഒഴിവായി. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, ബ്ലോക്ക് മെമ്പർ പി.എം. രാജൻ, വാർഡ് മെമ്പർ പി.എം. നാണു, അയൽസഭാ കൺവീനർ സുബൈർ എന്നിവർ സ്ഥലം സന്ദർശിച്ചു.
അരൂർ : അരൂർ പെരുമുണ്ടച്ചേരിയിൽ ശക്തമായ മഴയോടൊപ്പമെത്തിയ ഇടിമിന്നലിൽ വീടിന് കനത്ത നാശനഷ്ടം. പെരുമുണ്ടച്ചേരി തച്ചോളി അനീഷിന്റെ വീടിനാണ് വലിയതോതിൽ കേടുപാട് സംഭവിച്ചത്.
വൈദ്യുതിമീറ്ററും വയറിങ്ങും വൈദ്യുതോപകരണങ്ങളും നശിച്ചു. ചുമരിന് പലേടത്തും വിള്ളലുണ്ടായി. കോൺക്രീറ്റ് ബീം ഉൾപ്പെടെയുള്ളവയ്ക്ക് കേടുപറ്റി. മുറ്റത്തും പറമ്പിലും വലിയ കുഴികൾ രൂപപ്പെട്ടു. കനത്തനഷ്ടമാണുണ്ടായത്. പ്രസിഡൻറ്് പി. ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം. രാജൻ ഉൾപ്പെടെയുള്ളവർ വീട് സന്ദർശിച്ചു.
Published: 07 Nov 2026, 03:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented