കോഴിക്കോട്: അനാഥമന്ദിരത്തില്‍ ആലംബഹീനരായി കഴിയുന്നവര്‍ക്കുവേണ്ടി അടുക്കളത്തോട്ടം ഒരുക്കി പരിസ്ഥിതി സംഘടനയും ഒരു കൂട്ടം യുവാക്കളും. മീഞ്ചന്ത രാമകൃഷ്ണമിഷന്‍ സ്‌കൂളിലെ പരിസ്ഥിതി കൂട്ടായ്മയായ പൃഥ്വിയും പൂര്‍വ വിദ്യാര്‍ഥി സംഘടനയായ പൃഥ്വി റൂട്ടും ചേര്‍ന്ന് കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള അനാഥമന്ദിരത്തിലാണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. തക്കാളി, പച്ചമുളക്, വഴുതിന, പയര്‍ എന്നിവയടക്കം ആയിരം പച്ചക്കറിത്തൈകളാണ് ഇവര്‍ അഗതിമന്ദിരത്തിന്റെ പറമ്പില്‍ നട്ടത്.

To advertise here,

പൃഥ്വി പരിസ്ഥിതി കൂട്ടായ്മയുടെ കോ-ഓര്‍ഡിനേറ്ററും രാമകൃഷ്ണ മിഷന്‍ സ്‌കൂളിലെ അധ്യാപകനുമായ രഞ്ജിത്ത് രാജ് കെ.ജി, പൃഥ്വി റൂട്ട് പ്രതിനിധികളായ അര്‍ജുനന്‍ കെ, അഭിജിത്ത്, അരവിന്ദ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി.

പൃഥ്വി റൂട്ടും പൃഥ്വി പരിസ്ഥിതി കൂട്ടായ്മയും ചേര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് ഇവിടെ ഫലവൃക്ഷത്തോട്ടം നട്ട്പിടിപ്പിച്ച് പരിപാലിച്ചുവരുന്നുണ്ട്. മാതൃഭൂമി സീഡ് നേതൃത്വം നല്‍കിയ കേരളത്തിലെ മികച്ച നക്ഷത്രവനവും ഇതേ കൂട്ടായ്മയാണ് അനാഥമന്ദിരത്തിനായി സമര്‍പ്പിച്ചത്.