അടൂർ: പത്തനംതിട്ടയില്‍ അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസി ഗര്‍ഭിണിയായതില്‍ നടപടി. അടൂരിലെ കേന്ദ്രത്തിനെതിരെയാണ് നടപടി. അന്തേവാസികളായ പെണ്‍കുട്ടികളെ അവിടെ നിന്നും മാറ്റാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം. അനാഥ മന്ദിരത്തിന്റെ അം​ഗീകാരം റദ്ദാക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. 

To advertise here,

അന്തേവാസി പ്രസവിച്ച സംഭവത്തിൽ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. അനാഥാലയ നടത്തിപ്പുകാരിലൊരാൾ വിവാഹം ചെയ്ത യുവതി കുഞ്ഞിനു ജന്മംനൽകിയതോടെയാണ് പരാതി ഉയർന്നത്. ഗർഭധാരണം പ്രായപൂർത്തിയാകുംമുമ്പെന്ന ശിശുക്ഷേമസമിതിയുടെ(സിഡബ്ല്യുസി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് ചേർത്ത് കേസെടുത്തത്. സിഡബ്ല്യുസി റിപ്പോർട്ട് പരിശോധിച്ച പോലീസ്, യുവതിയെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പുകൾ ചേർത്തത്.

2024 ഒക്ടോബർ 23-നായിരുന്നു യുവതിയുടെ വിവാഹം. ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് പ്രസവിച്ചത്. കുഞ്ഞിന്റെ ശാരീരിക വളർച്ച, പിറന്നദിവസം എന്നിവവച്ച് ഗർഭധാരണത്തിന്റെ കാലയളവ് ശാസ്ത്രീയമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.