കൊയിലാണ്ടി: പൗരാണിക തുറമുഖമായ പന്തലായനി കൊല്ലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കൊയിലാണ്ടി-കൊച്ചി-ലക്ഷദ്വീപ് ക്രൂയിസ് കോറിഡോർ യാഥാർഥ്യമാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പൈതൃകയാത്രയുടെ ഭാഗമായി നടന്ന പൈതൃകസമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുന്നതിനുള്ള സാധ്യത പഠിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയെ സമ്മേളനം സ്വാഗതംചെയ്തു. വലിയ ക്രൂയിസ് കപ്പലുകൾക്ക് അടുക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ റിവർ ക്രൂയിസ് പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

To advertise here,

സുന്നി മാനേജ്മെന്റ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് ഡോ. സയ്യിദ് അബ്ദുസ്സ്വബൂർ ബാഹസൻ ഉദ്ഘാടനംചെയ്തു. സയ്യിദ് ഇബ്‌റാഹീം ബാഫഖി അധ്യക്ഷതവഹിച്ചു. വെണ്ണക്കോട് അബൂബക്കർ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് കെ.വി. മുഹമ്മദ് ബുഖാരി, സയ്യിദ് മുസ്തഫ ബാഫഖി, എൻ. മുഹമ്മദലി, അബ്ദുർറഷീദ് മുസ്‌ലിയാർ ആയഞ്ചേരി, എ.കെ.സി. മുഹമ്മദ് ഫൈസി, സ്വലാഹുദ്ദീൻ മുസ്‌ലിയാർ, സലീം അണ്ടോണ, നാസർ ചെറുവാടി, ബി.സി. ലുഖ്മാൻ ഹാജി, അബ്ദുൽ കരീം നിസാമി എന്നിവർ സംസാരിച്ചു. വിവിധ മഖ്ബറകളിൽ നടന്ന സിയാറത്തുകൾക്ക് സയ്യിദ് മുസ്തഫ ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, ഇസ്മായിൽ തങ്ങൾ മദനി, റാഷിദ് ഖുത്ബി, ആഷിക് ഖുത്ബി, മുഹമ്മദ് ഷെഫീഖ് ഫൈസി എന്നിവർ നേതൃത്വം നൽകി. അലി ബാഫഖി തങ്ങളുടെ മഖ്ബറയിൽ നടന്ന സിയാറത്തിന് സയ്യിദ് കെ.വി. മുഹമ്മദ് ബുഖാരി നേതൃത്വം നൽകി.