കോട്ടയം: വൈക്കത്ത് ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. വൈക്കം തലയാഴം പഞ്ചായത്ത് പുന്നപ്പൊഴി കോരേഴത്ത് രാജൻ്റെ വീടിൻ്റെ പോർച്ചിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. 

To advertise here,

ശനിയാഴ്ച  പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞു താഴ്ന്നത് കാണുന്നത്. വെള്ളം പമ്പ് ചെയ്യാൻ സ്ഥാപിച്ചിരുന്ന മോട്ടറും നശിച്ചു.