
റബര്‍ ഉത്പാദക സംഘങ്ങള്‍ക്കുളള സഹായം വര്‍ധിപ്പിച്ചപ്പോള്‍ റബര്‍ തൊഴിലാളികള്‍ക്കും വനിതാ ടാപ്പിംഗ് തൊഴിലാളികള്‍ക്കും കുടുംബത്തിനും സമാശ്വാസവും സഹായവും ലഭ്യമാക്കുന്നുണ്ട്.നേരത്തെ വിദ്യാഭ്യാസ സഹായ പദ്ധതിയില്‍ പതിനൊന്നാം ക്ലാസ് മുതലായിരുന്നു സഹായം. അത് പുതിയ പദ്ധതി പ്രകാരം ആറാംക്ലാസ് മുതല്‍ ലഭ്യമാകും.വിദ്യാഭ്യാസ സഹായത്തിനോടൊപ്പം തന്നെ തന്നെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസിനും അപേക്ഷിക്കാം.മാരകരോഗങ്ങളുടെ പരിധിലേക്ക് അപകടങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണം മൂലം ഉണ്ടാകുന്ന ചികിത്സാ ചെലവുകളും മാരക രോഗ ചികിത്സ പദ്ധതിയുടെ ഭാഗമാകുമെന്നത് വനമേഖലയോട് ചേര്‍ന്നുളള തോട്ടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ്.മാരക രോഗങ്ങള്‍ക്ക് ഉള്ള സഹായത്തിനു അപേക്ഷിക്കാന്‍ തൊഴിലാളിയുടെ പങ്കാളിയും അര്‍ഹരാണെന്നതാണ് പ്രത്യേകത. അസുഖ ചികിത്സാസഹായം മുപ്പതിനായിരം രൂപയില്‍നിന്ന് 50,000 രൂപയായി വര്‍ധിപ്പിച്ചു. വൈദ്യസഹായത്തിനുള്ള പദ്ധതിയില്‍ പുതുതായി തൊഴിലാളികള്‍ക്ക് കണ്ണട വാങ്ങുന്നതിനും സഹായം ലഭിക്കും.
പുതുതായി വീട് വയ്ക്കുന്നതിനുള്ള ധനസഹായം മുപ്പതിനായിരം രൂപയില്‍ നിന്ന് 40,000 രൂപ വരെയായും ടാപ്പര്‍മാരുടെ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും അത് 50,000 രൂപയുമായി ഉയര്‍ത്തി.വനിതാ തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതിക്കു തന്നെ രൂപം നല്‍കിയിരിക്കുകയാണ്. അവിവാഹിതരായ വനിതാ ടാപ്പര്‍മാര്‍ക്കും വനിതാ ടാപ്പര്‍മാരുടെ രണ്ടു മക്കള്‍ക്കും വിവാഹ സഹായത്തിന് അപേക്ഷിക്കാനാവും. 25.000 രൂപ വരെ ഒറ്റത്തവണ സാമ്പത്തിക സഹായമായി ലഭിക്കും. മുന്‍പ് ഈ സ്കീമില്‍ സഹായം പതിനായിരം രൂപയായിരുന്നു.
ബയോഗ്യാസ് പ്ലാന്റ് പുനര്‍നിര്‍മാണത്തിന് മൂന്നു ലക്ഷം രൂപവരെയായി വര്‍ധിപ്പിച്ചു.ടെട്രാ പാന്‍ (200 എണ്ണം) രൂപ വരെ. 55000 ഷീറ്റിംഗ് ബാറ്ററി- 110000 രൂപ പുകപ്പുര ട്രോളിയുടെ മാറ്റുന്നതിനും (5 എണ്ണം) ചൂള നവീകരണത്തിനും 50000 രൂപവരെയായി ഉയര്‍ത്തി. പ്രഷര്‍ വാഷര്‍ 6000 രൂപ, സോളാര്‍ ഡ്രിപ്പിംഗ് യൂണിറ്റ് 200,000 രൂപ വരെയും പുതുക്കിയ സ്കീമില്‍ ലഭിക്കും.
റബര്‍ ഉത്പാദക സംഘങ്ങളുടെ വിവിധ പദ്ധതികളുടെ സഹായത്തില്‍ വലിയ വര്‍ധനയാണ് വരുത്തിയിട്ടുളളത്. ഗ്രൂപ്പ് സംസ്കരണ സെന്ററിന് ആറുലക്ഷം രൂപയോ നിര്‍മാണ ചെലവിന്റെ പകുതിയോ ലഭിക്കും. മാലിന്യ സംസ്കരണ പ്ലാന്റിന് അഞ്ചു ലക്ഷമോ ചെലവിന്റെ അന്പതുശതമാനമോ എതാണ് കുറവ് എന്നത് ന്ല്കും. റബര്‍ പാല് ശേഖരണ ഉപകരണങ്ങള്‍ക്കുള്ള സഹായം: 40,000 രൂപ അല്ലെങ്കില്‍ ചെലവിന്റെ 50%. യന്ത്രവല്‍ക്കരണം: ഒരു യന്ത്രത്തിന് 30,000/ രൂപയോ അല്ലെങ്കില്‍ യഥാര്‍ഥ ചെലവിന്റെ 50%. ഇങ്ങനെ റബര്‍ കര്‍ഷകര്‍ക്കും തോട്ടത്തിനും തൊഴിലാളികള്‍ക്കും ഉപകാരപ്രദവും റബര്‍ ഉത്പാദനത്തില്‍ കുതിച്ചു ചാട്ടവും നല്‍കുന്നതാണ് പുതുക്കിയ പദ്ധതികളെന്ന് ഹരി ചൂണ്ടികാട്ടി.
Content Highlights: Rubber Board Doubles Welfare Schemes for Workers & Families
Published: 03 Nov 2024, 12:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented