കെ.വി.എം.എസ്.റോഡിൽ അനധികൃത പാർക്കിങ്ങ്
പൊൻകുന്നം : പൊൻകുന്നത്ത് നിന്ന് കെ.വി.എം.എസ്.കവല-എരുമേലി റോഡിൽ ശബരിമല തീർഥാടകരുടെ വാഹനത്തിരക്കേറിയപ്പോൾ റോഡിൽ വരയിടലുമായി തൊഴിലാളികൾ. തിരക്കേറിയ റോഡിൽ അയ്യപ്പന്മാരുടെ വാഹനം കൂടിയായപ്പോൾ നിന്നുതിരിയാനിടമില്ലാതായപ്പോഴാണ് പൊതുമരാമത്ത് വകുപ്പിന്റെ കരാറുകാർ റോഡിലെ വരയിടലുമായി എത്തിയത്. വീതികുറവായ റോഡിൽ ഇതുമൂലം ഗതാഗതക്കുരുക്കും തുടങ്ങി. ഒരാഴ്ച മുമ്പെങ്കിലും നടത്തേണ്ടിയിരുന്ന ജോലി അവസാനനിമിഷമാണ് ചെയ്യുന്നത്. ഒരാഴ്ചയെങ്കിലുമെടുക്കും വരയിടൽ പൂർത്തിയാക്കാൻ. മധ്യവര, അരികുകളിലെ വര, സീബ്രാലൈനുകൾ എന്നിവയെല്ലാം ചെയ്യേണ്ടതുണ്ട്.
ഇതിനിടെ കൂനിന്മേൽ കുരു എന്നതുപോലെ അനധികൃത പാർക്കിങ്ങും കെ.വി.എം.എസ്.-എരുമേലി റോഡിന്റെ ശാപമായി. രണ്ടുവാഹനങ്ങൾ മാത്രം കടന്നുപോകാനിടമുള്ള റോഡിൽ അരികിലും സ്ഥലം കുറവാണ്. ഇതിനിടെയാണ് റോഡിന്റെ ഭാഗം അപഹരിച്ച് വാഹനപാർക്കിങ്. കടകളിലേക്ക് പോകുന്നവർ പലരും തങ്ങളുടെ വാഹനം റോഡിലേക്കിറക്കി പാർക്ക് ചെയ്യുന്നതുമൂലം ഇരുവശത്തേക്കുമുള്ള യാത്ര ദുഷ്കരമാണ്. വളവുകളേറെയുള്ള പാതയിൽ അനധികൃത പാർക്കിങ് കൂടിയാകുമ്പോൾ അപകടസാധ്യത ഏറുകയാണ്. എല്ലാവർഷവും അശ്രദ്ധമൂലം എരുമേലി റൂട്ടിൽ അപകടങ്ങൾ നടക്കുന്നതുമാണ്. അനധികൃത പാർക്കിങ് മൂലം കാൽനടയാത്രക്കാർ റോഡിലേക്കിറങ്ങി നടക്കേണ്ടി വരുന്നതും അപകടസാധ്യത കൂട്ടുകയാണ്.
Published: 19 Nov 2026, 02:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented