വൈക്കം : വൈക്കത്തഷ്ടമിയുടെ കൊടിയേറ്ററിയിപ്പ് വ്യാഴാഴ്ച രാവിലെ നടന്നു. രാജഭരണക്കാലംമുതൽ നിലനിർത്തുന്ന പൗരാണികമായ ചടങ്ങാണിത്.കൊടിയേറ്റിന്റെ മൂഹൂർത്തം ഊരാഴ്മക്കാരായ ഇല്ലങ്ങളിലും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ആനപ്പുറത്തുചെന്ന് അറിയിക്കണമെന്നാണ് ആചാരം.
അവകാശിയായ കിഴക്കേടത്തില്ലത്ത് വിഷ്ണുപ്രസാദാണ് ഇക്കുറി കൊടിയേറ്ററിയിപ്പിന് പുറപ്പെട്ടത്. ചമയങ്ങളണിയാത്ത ആനപ്പുറത്ത് മുണ്ടും മേൽമുണ്ടും ധരിച്ച് ഓലക്കുട ചൂടി പൗരാണികമായ രീതിയിലാണ് കൊടിയേറ്ററിയിപ്പിന് പോയത്. ആദ്യം പെരുമ്പള്ളിയാഴത്ത് മനയിലും കിഴക്കേനട കുന്തീദേവി ക്ഷേത്രത്തിലും തുടർന്ന് ഇണ്ടംതുരുത്തി ഇല്ലത്തും ഉദയനാപുരം ക്ഷേത്രത്തിലുമാണ് കൊടിയേറ്ററിയിപ്പ് നടത്തിയത്. ഇല്ലങ്ങളിൽ പൂജാമുറിയിലാണ് കൊടിയേറ്റിന്റെ മുഹൂർത്തം വായിച്ചറിയിച്ചത്.
Published: 20 Nov 2026, 01:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented