വൈക്കം : ചെമ്പ് ഗ്രാമപ്പഞ്ചായത്തിന്റെയും ബ്രഹ്മമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ചെമ്പ് കൊച്ചങ്ങാടി ജങ്ഷനിൽ നടപ്പാക്കുന്ന ആയുഷ്മാൻ ആരോഗ്യകേന്ദ്രം കെ. ബിനിമോൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കാട്ടിക്കുന്ന്, ചെമ്പ്, തുരുത്തുമ്മ മേഖലകളിലെ കുടുംബങ്ങൾക്ക് ഈ ആരോഗ്യകേന്ദ്രം പ്രയോജനപ്പെടുമെന്ന് ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി പറഞ്ഞു. ചെമ്പ് കത്തോലിക്ക പള്ളിയുടെ കീഴിലുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. ഡോക്ടർമാർ, ആരോഗ്യവകുപ്പ് ജീവനക്കാർ, നഴ്‌സ് തുടങ്ങിയവരുടെ സേവനം ലഭ്യമാണ്.സമ്മേളനത്തിൽ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദേവികൃഷ്ണ, ഡോ. എസ്. സൂരജ്, ടി.എൻ. സിബി, റെജി മോച്ചേരി, റഷീദ് മങ്ങാട്, ആശാ ബാബു, കെ.ബി. വിഷ്ണുപ്രിയ, സാരസാക്ഷി ശശീന്ദ്രൻ, ടി.ടി. ബിജു, എസ്. ജയപ്രകാശ്, എൻ. അനൂപ് എന്നിവർ പ്രസംഗിച്ചു.

To advertise here,