ചങ്ങനാശ്ശേരി : വൈകുന്നേരമായാൽ വഴിയോര കച്ചവടക്കാരും വാഹനങ്ങളും ആളുകളും നിറഞ്ഞ് മതുമൂല- വാഴപ്പള്ളി അമ്പലം റോഡിന്റെ ആരംഭഭാഗത്ത് യാത്രാദുരിതമെന്ന് പരാതി. പ്രശ്നത്തിന് പരിഹാരമായി മതുമൂലയിൽ ഈവനിങ് ബിസിനസ് കോർണർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ ഒരുവശത്ത് തട്ടുകടകളും മുറുക്കാൻകടകളും ഉൾപ്പെടെയുള്ള താത്കാലിക കച്ചവടസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
വൈകുന്നേരങ്ങളിൽ വിവിധ വഴിയോര കച്ചവടങ്ങളും സജീവമാകുന്നതോടെ ഇവിടെ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മറുവശത്ത് മെഡിക്കൽ സ്റ്റോർ ഉൾപ്പെടെയുള്ള സ്ഥിരം വ്യാപാര സ്ഥാപനങ്ങളുമുണ്ട്. ഇതോടെ റോഡിലെ ഗതാഗതം പലപ്പോഴും തടസ്സപ്പെടുകയും കാൽനടയാത്രപോലും ദുഷ്‌കരമാകുകയും ചെയ്യുന്ന സ്ഥിതിയാണ്.
യാത്രക്കാരെ കാത്തുകിടക്കുന്ന ഓട്ടോറിക്ഷകളുടെ പാർക്കിങ്ങും റോഡിലെ തിരക്ക് വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾക്ക് പരസ്പരം കടന്നുപോകാൻപോലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണ്. ഇതിന് അടിയന്തരപരിഹാരമെന്ന നിലയിൽ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിച്ച് വ്യാപാരത്തിനുള്ള സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.
Published: 14 Sept 2026, 01:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented