കാഞ്ഞിരപ്പള്ളി : ശബരിമല തീർഥാടന പാതയായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ പാതയോട് ചേർന്ന് നിൽക്കുന്ന മരങ്ങൾ അപകടത്തിന് കാരണമാകുമെന്ന് പരാതി. പാതയോരത്ത് യാത്രാതടസമായി നിൽക്കുന്ന വലിയ മരങ്ങൾ വൻ അപകടത്തിന് വഴിയൊരുക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പലയിടങ്ങളിലും മരങ്ങൾ നിൽക്കുന്നത് റോഡിലെ കാഴ്ചമറയ്ക്കുന്ന നിലയിൽക്കൂടിയാണ്. നാലാംമൈലിന് സമീപം പാതയോരത്തെ മരത്തിന്റെ ശിഖിരങ്ങൾ ഒടിഞ്ഞുതൂങ്ങി നിൽക്കുന്നത് വാഹനങ്ങളിലേക്ക് പതിക്കാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. കാറ്റോ മഴയോ ഉണ്ടായാൽ റോഡിലേക്ക് മരശിഖിരങ്ങൾ ഒടിഞ്ഞുവീഴുന്നതിനും കാരണമാകും. മണങ്ങല്ലൂരിനും നാലാംമൈലിനും ഇടയിൽ അപകടമുൻകരുതൽ സിഗ്നൽവരെ മറച്ച് പലയിടങ്ങളിലം മരത്തിന്റെ ശിഖിരങ്ങൾ റോഡിലേക്കാണ് നിൽക്കുന്നത്.
തീർഥാടനകാലത്ത് റോഡ് പരിചിതമില്ലാത്ത ഡ്രൈവർമാരാണ് കൂടുതലും വാഹനമോടിച്ചെത്തുന്നത്. ഇതരസംസ്ഥാനത്ത് നിന്നടക്കമുള്ള വാഹനങ്ങൾ തീർഥാടനകാലത്ത് ഈ വഴിയെയാണ് കടന്നുപോകുന്നത്. റോഡിന് തണലേകുന്ന മരങ്ങൾ സംരക്ഷിച്ച് അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടിനീക്കാൻ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.
മാലിന്യം തള്ളൽ തടയണം
കാഞ്ഞിരപ്പള്ളി-മുതൽ എരുമേലി വരെയുള്ള പാതയോരത്ത് രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാണ്. യഥാസമയം കാട് വെട്ടിത്തെളിക്കാത്തതും പാതയിലെ ഇരുട്ടുമാണ് ഈ റോഡിൽ പലയിടങ്ങളിലും മാലിന്യം തള്ളാൻ കാരണം. വാഹനങ്ങളിൽനിന്ന് തന്നെ മാലിന്യം വലിച്ചെറിയുകാണ് ചെയ്യുന്നത്.
തീർഥാടനകാലത്ത് കാൽനടയായി എത്തുന്ന അയ്യപ്പഭക്തർ മാലിന്യം വലിച്ചെറിയുന്ന സ്ഥലത്തുകൂടിവേണം നടക്കാൻ. തീർഥാടനസമയത്തും തുടർന്നും പാതയോരത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ നിരീക്ഷണ ക്യാമറകളടക്കം സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Published: 05 Nov 2026, 02:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented