രാമപുരം : രാമപുരം ടൗണിലെ റോഡുകളിൽ പലഭാഗങ്ങളിലും സീബ്രാലൈനുകൾ മാഞ്ഞുപോയത് കാൽനടയാത്രക്കാരെയും ഡ്രൈവർമാരെയും ഒരുപോലെ വലയ്ക്കുന്നു. റോഡ് മുറിച്ചുകടക്കാൻ ആളുകൾ ഏറെ ബുദ്ധിമുട്ടുകയാണ്.
രാമപുരം ടൗണിൽക്കൂടി ദിനംപ്രതി നൂറുകണക്കിന് ആളുകളും വിദ്യാർഥികളുമാണ് കടന്നുപോകുന്നത്. തൊടുപുഴ, പാലാ റോഡുകളിലൂടെ സഞ്ചരിക്കുന്നവരാണ് കൂടുതലായും ബുദ്ധിമുട്ടനുഭവിക്കുന്നത്. രാമപുരം കുരിശുപള്ളി ജങ്ഷനിലെ വിവിധ ഭാഗങ്ങളിലേക്കുള്ള റോഡുകളിലെ സീബ്രാലൈൻ പൂർണമായും മാഞ്ഞുപോയി.
വിവിധ ദിശകളിൽനിെന്നത്തുന്ന വാഹനങ്ങൾ അമിതവേഗത്തിൽ കടന്നുപോകുന്നതിനാൽ, സീബ്രാലൈനുകൾ വ്യക്തമല്ലാത്തത് വലിയ അപകടസാധ്യതയാണുണ്ടാക്കുന്നത്.
കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാകുന്നു. പാലാ, മേലുകാവ്, കുറവിലങ്ങാട് എന്നിങ്ങനെ മൂന്ന് പി.ഡബ്ല്യു.ഡി. ഓഫീസിന്റെ കീഴിൽവരുന്ന സ്ഥലമാണ് രാമപുരം ടൗൺ. അപകടങ്ങൾ വർധിച്ചിട്ടും അധികൃതർ കണ്ടില്ലെന്നുനടിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മാഞ്ഞുപോയ സീബ്രാലൈനുകൾ അടിയന്തരമായി പുനഃസ്ഥാപിക്കാൻ പി.ഡബ്ല്യു.ഡി. അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 08 Nov 2026, 03:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented