മണിക്കൂറുകളോളം കവലയിൽ ഗതാഗതതടസ്സം
ചിങ്ങവനം : പരുത്തുംപാറ കവലയിലും സമീപപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷം. പനച്ചിക്കാട് ദേവീക്ഷേത്രത്തിലേക്ക് അടക്കം പ്രവേശിക്കുന്ന പ്രധാനപാതയിൽ വീതി തീരെകുറവായതാണ് യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നത്. മണിക്കൂറുകളോളം ഗതാഗത തടസ്സം നീളും.
കവലയിൽ അനുയോജ്യമായ രീതിയിൽ വ്യാപാരകേന്ദ്രങ്ങൾ ക്രമീകരിക്കാനും അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാനും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് വീതികൂട്ടൽ, കവല നവീകരണം, വ്യാപാരസ്ഥാപനങ്ങൾക്കുള്ള ശാസ്ത്രീയമായ ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി സമഗ്ര പദ്ധതികൾ പഞ്ചായത്ത് നടപ്പാക്കണമെന്ന് ഡ്രൈവർമാരും യാത്രക്കാരും ആവശ്യപ്പെട്ടു.
Published: 08 Nov 2026, 03:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented