കോട്ടയം: വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ 'ധ്വജ സഞ്ചലന സമ്മേളനം' നടത്തി. മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ഹ്യൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്കുള്ള കൊടിമരം കൊണ്ടുപോകുന്നതിന് മുന്നോടിയായി കൊടിമരത്തിന് യാത്രയയപ്പ് നൽകുന്നുവെന്ന സങ്കൽപ്പത്തിലായിരുന്നു പരിപാടി. തേക്കിൻ തടിയിലുള്ള കൊടിമരത്തിന്റെ തൈലാധിവാസം അടക്കമുള്ള ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത് ഇവിടെയാണ്. അടുത്ത ദിവസം കപ്പലിൽ കൊടിമരം കൊണ്ടു ഹ്യൂസ്റ്റണിലേക്ക് കൊണ്ടു പോകും. സമ്മേളനത്തിൽ രാജേഷ് ഗോപിനാഥ് അധ്യക്ഷനായി. സംസ്ഥാന ഇലക്ഷൻ കമ്മിഷണർ എൻ. ശോഷാദ്രിനാഥൻ, നടൻ പ്രേം പ്രകാശ്, എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, അവിട്ടം തിരുനാൾ ആദിത്യവർമ, കെ. ഫ്രാൻ സിസ് ജോർജ് എം.പി., അനിൽ പ്ലാവോട്, കെ.ആർ. മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

To advertise here,