കറുകച്ചാൽ: നാലുമാസം മുൻപാണ് ശക്തമായ മഴയിൽ വാഴൂർ റോഡിൽ ചമ്പക്കര പള്ളിപ്പടിക്ക് സമീപം ടാറിങ് തകർന്നത്. അന്ന് എട്ടടിയോളം നീളത്തിലാണ് ടാറിങ്ങിന്റെ പാളി ഇളകിപ്പോയത്. ഇപ്പോൾ 15 അടിയോളം ഭാഗം തകർന്നു.

To advertise here,

റോഡിന്റെ ഒരുവശത്തെ ടാർ പാളി പൂർണമായി ഇളകിപ്പോയി. പി.ഡബ്ല്യു.ഡി. താത്കാലികമായി കുഴി അടയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പഴയ ടാറിങ്ങും ഇളകിപ്പോയ ഭാഗവുമായി നാലിഞ്ചോളം വ്യത്യാസമുണ്ട്. ഒട്ടേറെ ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു. വേഗത്തിലെത്തുന്ന വാഹനങ്ങൾ കുഴിയിൽചാടി നിയന്ത്രണംവിടുന്നതായി ഡ്രൈവർമാർ പറയുന്നു. ടാറിങ്ങിനോട് ചേർന്നുള്ള ഭാഗത്തെ കോൺക്രീറ്റും തകർന്നിട്ടുണ്ട്. വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ കൂടുതൽ ഭാഗങ്ങൾ ഓരോദിവസവും തകരുകയാണ്. ടാറിങിന്റെ അവശിഷ്ടങ്ങളും മെറ്റലുമടക്കം റോഡിൽ നിരന്നുകിടക്കുന്നു.