തോട്ടട: മികച്ച നടിക്കുള്ള പുരസ്കാരത്തിന് പുറമെ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും എ ഗ്രേഡോടേ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് നെരുവമ്പ്രം ഗവ. ടി.എച്ച്.എസ്. ഒൻപതാം ക്ലാസ് വിദ്യാർഥിനി പാർവതി മഹേഷ്.
റെയിൽവേ സ്റ്റേഷനുകൾക്ക് സമീപത്തെ നാടോടിസ്ത്രീകളുടെ ജീവിതകഥ പറയുന്ന ‘ദി ട്രെയിൻ’ എന്ന നാടകത്തിലെ ഭ്രാന്തിയായ അമ്മയുടെ വേഷമണിഞ്ഞാണ് പാർവതി മികച്ച നടിയായി തിരഞ്ഞെടുത്തത്. സ്ത്രീത്വത്തിന് നേരേ കൈ ഉയർത്തുന്ന സമൂഹദ്രോഹിക്കൾക്ക് താക്കീതായിരുന്നു പാർവതിയുടെ അഭിനയരംഗം. ചെറുതാഴത്തെ പ്രവാസിയായ മഹേഷിന്റെയും രസ്നയുടെയും മകളാണ്. കലാക്ഷേത്ര രമ്ന ഷിജുവാണ് ഗുരു.
‘മരണാനന്തരം’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനായി കോഴിക്കോട് ടെക്നിക്കൽ ഹൈസ്കൂളിലെ ടി.പി. വിനായക് തിരഞ്ഞെടുക്കപ്പെട്ടു. പയ്യോളി ടി.എച്ച്.എസ്. അവതരിപ്പിച്ച ‘ഭരിക്കുന്നവർ’ എന്ന നാടകത്തിനാണ് ഒന്നാം സ്ഥാനം.
Content Highlights: Neruvambram Technical High School student Parvathi Mahesh wins the best actress award along with top honours in Bharatanatyam and Mohiniyattam.
Published: 29 Nov 2026, 09:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented