കുമരകം: ജി-20 സമ്മേളനത്തിനെത്തുന്ന പ്രതിനിധികൾക്ക് ഭക്ഷണം വിളമ്പാൻ എത്തിച്ചത് തവിടുകൊണ്ടുള്ള പ്ലേറ്റുകൾ. പാനീയം രുചിക്കാൻ അരിപ്പൊടികൊണ്ടുള്ള സ്േട്രായും. അങ്കമാലി ഇൻകൽ ബിസിനസ് പാർക്കിൽ പ്രവർത്തിക്കുന്ന ‘തൂശൻ’  എന്ന കമ്പനിയാണ് ഈ പരിസ്ഥിതി സൗഹൃദ പ്ലേറ്റുകൾ കുമരകത്ത് എത്തിക്കുന്നത്.  ഈ പ്ലേറ്റുകളും സ്ട്രോയും വേണമെങ്കിൽ കഴിക്കാം. അല്ലെങ്കിൽ മീനുകൾക്ക് തീറ്റയായോ കാലിത്തീ്യായയോ ഉപയോഗിക്കാം.

To advertise here,

3000 പ്ലേറ്റുകളും 2000 സ്ട്രോയുമാണ് ജി-20 പ്രതിനിധികൾക്കായി എത്തിച്ചിരിക്കുന്നത്. സമ്മേളനം പരിസ്ഥിതിസൗഹൃദമാകണമെന്ന സർക്കാർ നിർദേശത്തിന്റെ ചുവടു പിടിച്ചാണ്
ഇത്തരം പ്ലേറ്റുകൾ എത്തിച്ചിരിക്കുന്നത്.   തിരുവനന്തപുരം സ്വദേശിയായ വിനയ്  ബാലകൃഷ്ണനാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ. ഗോതമ്പിന്റെ തവിടു കൊണ്ടാണ് പ്ലേറ്റുകൾ നിർമിച്ചിരിക്കുന്നത്. വലിയ പ്ലേറ്റുകൾക്ക് പത്തു രൂപയും ചെറിയ പ്ലേറ്റുകൾക്ക് അഞ്ചുരൂപയുമാണ് വില.  
 

ഒരു പോളണ്ടുകാരനോടു തോന്നിയ വാശിയാണ് 56-കാരനായ വിനയ് കുമാറിനെ മൂന്നു വർഷം മുമ്പ്  ഒരു സ്റ്റാർട്ടപ്പ് സംരംഭകനാക്കിയത്.  മൗറീഷ്യസിൽ ഒരു ഇൻഷുറൻസ് കമ്പനിയുടെ മേധാവിയായി  പ്രവർത്തിച്ച പരിചയസമ്പത്തുമായിനാട്ടിലെത്തിയത് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനായിരുന്നു.  മണ്ണിൽ അഴുകിച്ചേരുന്ന  പാത്രങ്ങൾ എന്ന ആശയം അങ്ങനെ കിട്ടിയതായിരുന്നു.  അതിൻറെ ഉറവിടം തേടിയുള്ള അന്വേഷണം  ചെന്നെത്തിയത് പോളണ്ടിലാണ്. അവിടെ ഒരാൾ ഗോതമ്പ് തവിടിൽ നിന്നും ഡിസ്പോസിബിൾ പാത്രങ്ങൾ ഉണ്ടാക്കുന്നുണ്ടായിരുന്നു.  അയാൾ സാങ്കേതികവിദ്യ കൈമാറാൻ തയ്യാറായില്ല.  സാങ്കേതികവിദ്യ സ്വന്തമായി രൂപപ്പെടുത്താനുള്ള ശ്രമമായി പിന്നെ.    നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറർ ഡിസിപ്ലിനറി റിസർച്ചുമായി കൈകോർത്തു.  ഒടുവിൽ ഒന്നര വർഷത്തെ ഗവേഷണത്തിലൂടെ ആദ്യത്തെ ഗോതമ്പ് തവിടു കൊണ്ടുള്ള പ്ലേറ്റിന് അവർ രൂപം കൊടുത്തു.  രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന്  ഒരു എൻജിനിയറിങ്ങ് ടീമിന്റെ  സഹായത്തോടെ  റോബോട്ടിക് യന്ത്രത്തിന് തന്നെ രൂപം കൊടുത്തു. ഒന്നരക്കോടി രൂപയാണ് ഈ ഗവേഷണത്തിനും യന്ത്രങ്ങൾക്കുമായി മുതൽ മുടക്കിയത്.