വിനായകചതുർഥിവിശേഷം
മള്ളിയൂർ : മള്ളിയൂരിലെ ഓരോ വിശേഷവും വൈദികശ്രേഷ്ഠമായ ക്ഷേത്ര ചടങ്ങുകൾക്കൊപ്പം കലയും മേളവും കൂടി സമ്മേളിക്കുന്നതാണ്. സംഗീത, നൃത്ത, മേള പ്രേമിയായ വൈഷ്ണവ ഗണപതിക്ക് മുന്നിൽ തങ്ങളുടെ കലോപാസന അവതരിപ്പിക്കുക എന്നത് ഏതൊരു കലാകാരന്റെയും ആഗ്രഹവുമാണ്.
വിനായക ചതുർഥി ഉത്സവത്തിലും അങ്ങനെ തന്നെ. ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിശേഷാൽ ചടങ്ങുകൾ തുടങ്ങും. ഗണേശ മണ്ഡപത്തിൽ വിവിധ നൃത്തച്ചുവടുകളും. ഓരോ എഴുന്നള്ളിപ്പിനും മേളം കൊട്ടിക്കയറും.
പഞ്ചാരിമേളം, പഞ്ചവാദ്യം, തായമ്പക തുടങ്ങിയ വാദ്യകലകളുടെ വിസ്മയത്തിനാണ് വരും ദിവസങ്ങളിലും മള്ളിയൂർ വേദിയാവുക. മേളപ്രമാണിമാരായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻമാരാർ, ചോറ്റാനിക്കര വിജയൻമാരാർ, കിഴക്കൂട്ട് അനിയൻമാരാർ, ചെറുശേരി കുട്ടൻമാരാർ എന്നിവർ മള്ളിയൂരിൽ താളവിസ്മയം തീർക്കും.
വെള്ളിയാഴ്ച ശ്രീബലി എഴുന്നള്ളത്തിന് നാഗസ്വരമേളം അകമ്പടിയായി. പാറമേക്കാവ് സുധീർ ശങ്കർ, പാറമേക്കാവ് ജയശങ്കർ രാജഗോപാൽ, തേരോഴി രാമക്കുറുപ്പ് എന്നിവർ നേതൃത്വം നൽകി. വൈകീട്ട് ക്ഷേത്ര പ്രദക്ഷിണവഴിയിൽ ഇരട്ട തായമ്പകയും അരങ്ങേറി. എളംകുളം ജയൻ മാരാരും നടക്കാവ് അമൽ മാരാരും ചേർന്നാണ് തായമ്പകയുടെ കലാവിരുന്ന് ഒരുക്കിയത്.
ക്ഷേത്രമതിൽക്കെട്ടിന് പുറത്തുള്ള വിശാലമായ വേദിയാണ് ഗണേശമണ്ഡപം. ക്ഷേത്രത്തിനകത്ത് വലതുവശത്തുള്ള സ്ഥിരം വേദിയായ സിദ്ധിബുദ്ധി കലാവേദിയും ഇരുവേദികളിലും ദിവസവും കലാപരിപാടികൾ അരങ്ങേറുന്നു.
നൂപുരധ്വനിയുടെ പകൽ
ഉത്സവത്തിന്റെ അഞ്ചാംദിനമായ ശനിയാഴ്ച ഗണേശമണ്ഡപത്തിൽ നൃത്തകലയുടെ വിസ്മയക്കാഴ്ചകളാണ് അരങ്ങേറുക. രാവിലെ ഏഴിന് ഡോ. പദ്മിനി കൃഷ്ണൻ അവതരിപ്പിക്കുന്ന കുച്ചിപ്പുഡിയോടെയാണ് പ്രധാനവേദി ഉണരുക. തുടർന്ന് വൈകീട്ട് നാലുവരെ കേരളത്തിലും പുറത്തുനിന്നുമുള്ള പ്രമുഖ കലാകാരികളുടെ ഭരതനാട്യം അരങ്ങേറും. വൈകീട്ട് സോപാനസംഗീതത്തിനും തുടർന്ന് മോഹിനിയാട്ടത്തിനും വേദിയൊരുങ്ങും.
ടി.എം. കൃഷ്ണ ഇന്ന്
ശനിയാഴ്ച വൈകീട്ട് ഏഴിന് കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ ഗണേശമണ്ഡപത്തിൽ സംഗീതക്കച്ചേരി അവതരിപ്പിക്കും. തിരുവനന്തപുരത്തെ എൻ. സമ്പത്ത് (വയലിൻ), ബി. ശിവരാമൻ (മൃദംഗം), തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണൻ (ഘടം) എന്നിവർ പക്കമേകും.
സിദ്ധീബുദ്ധീമണ്ഡപം
ഭരതനാട്യം-ശില്പ എസ്. നായർ 7.00, തിരുവാതിര-രവിപുരം തിരുവാതിര സമാജം 8.05, കുച്ചിപ്പുഡി-പി.എസ്. സുഗിത 8.40, ഭരതനാട്യം-സുജിന എറണാകുളം. 9:30, കഥക് - രേഷ്‌മ അനന്തപൂർക്കർ 10:40, കുച്ചിപ്പുഡി-ആദ്യലക്ഷ്മി ബെംഗളൂരു 11:45, ഭരതനാട്യം-നീരജ, ദുർഗ 12:05, ഭരതനാട്യം-അദ്രിജ പണിക്കർ 1.05, ഭരതനാട്യം- സൗമ്യ ശ്രീറാം, സുചിത്ര ജംബുകേശ്വരൻ 2.10, ഭരതനാട്യം- ആഗ്നേയ രാമനാഥ് അയ്യർ 3.00, ഭരതനാട്യം-രോഹിണി ആനന്ദ് 3.50, ഭരതനാട്യം- വേദിക പ്രവീൺ 4.40, തിരുവാതിര-തിരു ഓണംതുരുത്തപ്പൻ തിരുവാതിരസംഘം 5.10, പൂർണശ്രീ തിരുവാതിരസംഘം തൃപ്പൂണിത്തുറ 5.40, രുക്മിണി തിരുവാതിരസംഘം ഓണംതുരുത്ത് 6.15, സംഗീതസദസ്സ്- ടി.എം. കൃഷ്ണ 7.00
ഗണേശമണ്ഡപത്തിൽ
കുച്ചിപ്പുഡി-ഡോ. പദ്മിനി കൃഷ്‌ണൻ 7.00, ഭരതനാട്യം- ശ്രുതി മന്മഥൻ 8.00, ആവണി ജയദേവൻ 9.05, ശാശ്വതി ശ്രീറാം 9.50, ദിയ രാമൻ 10.55, ഗായത്രി ശ്രീധർ 12.00, മൃദുലനായർ 1.05, സോപാനസംഗീതാർച്ചന-ദേവിക വൈഷ്‌ണവി 1.55, മോഹിനിയാട്ടം-മാളവിക സുനിൽ 3.50
മള്ളിയൂർ ക്ഷേത്രത്തിൽ ഇന്ന്
ക്ഷേത്രത്തിൽ ശ്രീബലി എഴുന്നള്ളത്ത്, സാക്സോഫോൺ സേവ-ഉദയ കാസർകോട്, വിനയ, തവിൽ-തിടനാട് വേണുഗോപാൽ, ചെങ്ങുളം ശ്യാംരാജ്, മേളം-പേരൂർ സുരേഷ് 7.30, വിശേഷാൽ നവക-പഞ്ചഗവ്യം അഭിഷേകം 10.30, ഉത്സവബലി 11.00, ഉത്സവബലി ദർശനം 12.30, മുളപൂജ 6.30, വിളക്ക് എഴുന്നള്ളത്ത്, സാക്സോഫോൺ സേവ, മേളം-ജിതിൻ കല്ലാറ്റ്, പഞ്ചവാദ്യം-കലാമണ്ഡലം ശശികുമാർ, അനന്ദു പങ്ങട രാത്രി 7.30
Published: 12 Sept 2026, 03:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented