
കൊട്ടാരക്കര: വെട്ടിക്കവല മഹാക്ഷേത്രങ്ങളിലെ വാതുക്കൽ ഞാലിക്കുഞ്ഞിന്റെ പാൽപ്പൊങ്കാല സമർപ്പണം തിങ്കളാഴ്ച നടത്തും. വ്രതശുദ്ധിയോടെ സ്ത്രീകളും 10 വയസ്സുവരെയുള്ള ആൺകുട്ടികളുമാണ് അഭീഷ്ടസിദ്ധിക്കായി പൊങ്കാല അർപ്പിക്കുന്നത്. അയ്യായിരത്തിലധികം പൊങ്കാല അടുപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.
രാവിലെ പത്തിന് ജ്യോതികുമാർ ചാമക്കാല എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മേൽശാന്തി അഭിനവ് ശങ്കറിന്റെ കാർമികത്വത്തിൽ ഒരുക്കിയ അടുപ്പിൽ ആദ്യം അഗ്നി പകരും. ക്ഷേത്രം തന്ത്രിമാരായ താഴമൺമഠം മഹേഷ് മോഹനര്, ആദിശമംഗലം കേശവര് വാസുദേവര് എന്നിവരും പാലക്കാട് തെങ്കര പൂജാമഠത്തിൽ രാമചന്ദ്രനും കാർമികത്വം വഹിക്കും.
കീഴൂട്ട് ക്ഷേത്രം, മേലൂട്ട് ക്ഷേത്രം, കോയിക്കൽ ശ്രീധർമശാസ്താക്ഷേത്രം, ദേവസ്വം ബോർഡ് സെൻട്രൽ സ്കൂൾ, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വളപ്പ് എന്നിവിടങ്ങളിലാണ് പൊങ്കാല അടുപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. പൊങ്കാലസമർപ്പണത്തിന് എല്ലാ ഭക്തർക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കിയതായി ക്ഷേത്രം അധികൃതർ അറിയിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി. സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
Content Highlights: The famous Paal Pongala ceremony at Vettikkavala temples will be held today with over five thousand hearths prepared for devotees.
Published: 29 Nov 2026, 08:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented