കടയ്ക്കൽ : പെൻഷൻകാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ അടിയന്തര നടപടിയെടുക്കണമെന്ന് എം.എം. നസീർ എം.എൽ.എ.. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചിതറ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

മണ്ഡലം പ്രസിഡന്റ്‌ എൻ. ഭാസ്കരൻപിള്ള അധ്യക്ഷനായി.

യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ ചിതറ മുരളീധരൻനായർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ലീന ഓമനദേവൻ, കെ.എസ്.എസ്.പി.എ. സംസ്ഥാന കമ്മിറ്റി അംഗം പട്ടരുവിള വിജയൻ, എസ്.എ. വാഹിദ്, വടക്കതിൽ സലിം, കോട്ടുക്കൽ രാമചന്ദ്രൻപിള്ള, ആർ. പ്രഫുല്ലചന്ദ്രൻനായർ, നിസാം ചിതറ, ഡി.സി. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: എൻ. ഭാസ്‌കരൻപിള്ള (പ്രസി.), ഡി.സി. ബൈജു (സെക്ര.), ജെ. ഹരിലാൽ (ട്രഷ.).