തെന്മല : മേക്കര-അച്ചൻകോവിൽ പാതയിൽ അപകടമൊഴിവാക്കാനുള്ള നടപടിയില്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നു. തമിഴ്നാട് ചെങ്കോട്ട മേക്കരവഴി അച്ചൻകോവിലിലേക്കു പോകുന്ന പാതയിൽ കേരളത്തിലും തമിഴ്നാട്ടിലുമായി 12 കിലോമീറ്ററോളം ഭാഗം അപകടമേഖലയാണ്. പാതയുടെ ശോച്യാവസ്ഥെയ്ക്കാപ്പം തമിഴ്നാട് ഭാഗത്ത് കോട്ടവാസലിന്റെ താഴ്ഭാഗത്തും, കേരളത്തിൻെറ വനം ചെക്പോസ്റ്റുമുതൽ കുംഭാവുരുട്ടിക്കു രണ്ടു കിലോമീറ്റർമുൻപുവരെ വനപാതയിൽ താഴ്ചയുള്ള ഭാഗങ്ങളിലും നിയന്ത്രണവേലി സ്ഥാപിച്ചിട്ടില്ല.
ഇറക്കമിറങ്ങിവരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ടാൽ വനത്തിലേക്കാകും മറിയുക. കഴിഞ്ഞദിവസം മണലാറിനു സമീപത്തെ രണ്ടാമത്തെ വളവിൽ തമിഴ്നാട് തൂത്തുക്കുടിയിൽനിന്ന് കുംഭാവുരുട്ടിയിലെത്തിയ സഞ്ചാരികളുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. 17-അംഗ സംഘം ചെറിയ പരിക്കുകേളാടെ രക്ഷപ്പെട്ടു. ഈ ഭാഗത്ത് നാലു വലിയ വളവുകളുള്ളതിൽ ഒരിടത്തും നിയന്ത്രണവേലികളില്ല.
മണ്ഡലകാലത്ത് ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവർ തമിഴ്നാടുവഴി അച്ചൻകോവിൽ ധർമശാസ്താക്ഷേത്രത്തിെലത്തുന്ന ഏക പാതയാണിത്. അതിനാൽ വനപാതയിൽ താഴ്ചയുള്ള ഭാഗത്തും വളവുകളിലും നിയന്ത്രണവേലി സ്ഥാപിച്ച് അപകടം ഒഴിവാക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 11 Nov 2026, 02:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented