പന്തളം : മൂന്നുമാസം മുമ്പ് ആദ്യയോഗത്തിൽ പറഞ്ഞ ദേവസ്വംബോർഡിന്റെ പണി ഉൾപ്പെടെ പന്തളത്ത് പൂർത്തിയാകാനുണ്ട്. ആറ് ദിവസം കൊണ്ട് യുദ്ധകാല വേഗത്തിൽ ഇത് ചെയ്തുതീർക്കാനുള്ള തത്രപ്പാടിലാണ് ബോർഡും ഉപദേശകസമിതിയും നഗരസഭയുമെല്ലാം. സെപ്റ്റംബർ ഏഴിന് നടന്ന ആദ്യയോഗത്തിൽ പതിനഞ്ച് പണികളാണ് പറഞ്ഞിരുന്നതെങ്കിലും ഇതിൽ ക്ഷേത്രക്കടവിലെ കവാടം, അലങ്കാര ഗോപുരം മോടിപിടിപ്പിക്കൽ, വൈദ്യുതീകരണ ജോലികൾ, സി.സി.ടി.വി. റിപ്പയറിങ് തുടങ്ങിയ ജോലികൾ പൂർത്തിയാക്കാനുണ്ട്. പിന്നീട് ഒക്ടോബർ അവസാനവാരം നടന്ന മീറ്റിങ്ങിൽ കെട്ടുനിറയ്ക്ക് പ്രത്യേക മണ്ഡപം പണിയാനെടുത്ത തീരുമാനവും നടപ്പായില്ല.
അരവണ പ്ലാന്റിന്റെ പണി, സ്റ്റേജ് പണി എന്നിവ വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. പന്തൽ, പെയിന്റിങ്, കെട്ടിടങ്ങളുടെയും ക്ഷേത്രത്തിന്റെയും പുനരുദ്ധാരണം എന്നിവ പൂർത്തിയായിക്കഴിഞ്ഞു. ദേവസ്വം ബോർഡിന്റെ പണി നടക്കുന്നത് നഗരസഭയുടെ മുന്നൊരുക്കത്തിന് തടസ്സമായിട്ടുണ്ട്. നഗരസഭയുടെ പണി ചെയർപേഴ്‌സണും കൗൺസിലർമാരും നേരിട്ടെത്തി പരിശോധിച്ച് നടപ്പാക്കുന്നുണ്ട്.
ബോർഡിന്റെ ഏഴ് മുറി, പൂജാ സ്റ്റാൾ എന്നിവ ലേലം നൽകാനുണ്ട്.
കെട്ടുനിറച്ച് മല ചവിട്ടാം
ഇത്തവണ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്ന് ഇരുമുടിക്കെട്ടു നിറച്ച് മല ചവിട്ടാനുള്ള സൗകര്യമുണ്ടാകും. ഇതിനായി പ്രത്യേക മണ്ഡപം പണി നടന്നുവരുകയാണ്. 400 രൂപ ബോർഡിൽ അടച്ചാൽ ഇരുമുടിയുൾപ്പെടെ കെട്ടിലേക്കുള്ള മുഴുവൻ പൂജാ ദ്രവ്യങ്ങളും ലഭിക്കും. കെട്ടുനിറയ്ക്കാൻ ഗുരുസ്വാമിയും ഉണ്ടാകും.
ദേവസ്വം മെസ്
ശബരിമലയിലേതുപോലെ ഇത്തവണ എല്ലാ ജീവനക്കാർക്കുമായി ദേവസ്വം മെസ് ആരംഭിക്കും. ദേവസ്വം ഓഫീസ് കെട്ടിടത്തിന് പിന്നിലുള്ള കൊട്ടാരം ഊട്ടുപുരയിലാണ് മെസ് പ്രവർത്തിക്കുന്നത്.
പ്രത്യേക ജോലിക്കെത്തുന്ന എല്ലാ വിഭാഗം ജീവനക്കാർക്കും ഭക്ഷണം കഴിക്കാം.
ഇതിനായി അഞ്ചുലക്ഷം ബോർഡ് മുൻകൂറായി അനുവദിച്ചിട്ടുണ്ട്.
അന്നദാനം മൂന്നുനേരം
വലിയകോയിക്കൽ ക്ഷേത്രത്തിൽ മൂന്നുനേരമാണ് അന്നദാനം.
ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 1000 പേർക്കും ഉച്ചയ്ക്ക് 2200, അത്താഴത്തിന് 1100 എന്ന കണക്കിലും ബാക്കിയുള്ള ദിവസങ്ങളിൽ 700, 2100, 1000 എന്നക്രമത്തിലും ഭക്ഷണം വിളമ്പും. ഇതിന് കരാർ നൽകുകയാണ് ചെയ്യുന്നത്.
അന്നദാനത്തിന് മുൻകൂർ പണം അനുവദിച്ചിട്ടില്ല. ചുക്കുവെള്ള വിതരണം മുൻവർഷത്തേതുപോലെ തുടരും. അധിക കൗണ്ടറുകൾ ഉണ്ടാകില്ല.
Published: 11 Nov 2026, 01:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented