പരവൂർ : പരവൂർ നഗരസഭാ കൗൺസിലർ പ്രദീപ് ജി. കുറുമണ്ടലിനെ പരവൂർ എസ്.ഐ. അവഹേളിക്കുകയും ഭീഷണിപ്പെടുത്തിയതിലും പ്രതിഷേധിച്ച് ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ചുനടത്തി. സ്റ്റേഷനിൽ വിദ്യാർഥിനികളുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനെത്തിയപ്പോഴാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ മോശമായി പെരുമാറിയത്. ധർണ ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം സജീഷ്‌ മാങ്കൂട്ടം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ബൈജു ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.

To advertise here,

ജില്ലാ വൈസ് പ്രസിഡന്റ് പരവൂർ സുനിൽ, ജില്ലാ കമ്മിറ്റിയംഗം വി.കെ. സുനിൽകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് എസ്.കെ. ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി. എന്നിവർക്ക് പ്രദീപ് ജി. കുറുമണ്ടൽ പരാതി നൽകി.