പരവൂർ :പരവൂർ-ചാത്തന്നൂർ റോഡിൽ വൺവേ തെറ്റിച്ചുള്ള വാഹനയാത്രയ്ക്ക് തടയിടാനാകുന്നില്ല. ബസുകളുൾ​െപ്പടെ ജങ്ഷനിൽനിന്നു നേരേ ചാത്തന്നൂർ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥിതിയാണ്.

To advertise here,

കഴിഞ്ഞദിവസം വൈകുന്നേരം ഇത്തരത്തിൽ സർവീസ് നടത്താൻ ശ്രമിച്ച സ്വകാര്യ ബസിനെ പോലീസ് പിടികൂടി തിരിച്ചുവിട്ടിരുന്നു. ഒട്ടേറെ വാഹനങ്ങൾക്ക് പിഴ ചുമത്തി. അതിനുശേഷവും ടൂറിസ്റ്റ്‌ ബസുകളും ടിപ്പർ ലോറികളും ഗതാഗതനിയമം തെറ്റിക്കുന്നുണ്ട്.

പരവൂർ ജങ്ഷനിൽ ആൽമരത്തിനു സമീപം വൺവേയാണെന്ന് സൂചിപ്പിക്കുന്ന ബോർഡ്‌ സ്ഥാപിച്ചിട്ടുണ്ട്. ഇത് പെട്ടെന്ന് കണ്ണിൽപ്പെടുന്നില്ലെന്നു പരാതി ഉയരുന്നുണ്ട്.

എസ്.എൻ.വി.ജി.എച്ച്.എസിലെ വിദ്യാർഥികളുൾ​െപ്പടെ വൺവേ തെറ്റിച്ചുള്ള വാഹനങ്ങളുടെ വരവിൽ ബുദ്ധിമുട്ടുന്നുണ്ട്. സമീപത്തെ ട്യൂഷൻ സെന്ററുകൾ വിടുന്ന സമയത്തും നൂറുകണക്കിനു വിദ്യാർഥികൾ റോഡിലിറങ്ങുന്നുണ്ട്. വൺവേ തെറ്റിച്ച് അമിതവേഗത്തിലാണ് ഇരുചക്രവാഹനങ്ങൾ വരുന്നത്. സ്കൂളിനു മുന്നിലെ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്ന യാത്രക്കാർ റോഡ്‌ കുറുകേകടക്കാൻ ശ്രമിക്കുമ്പോഴും അപകടമുണ്ടാകാറുണ്ട്. നിയമം ലംഘിച്ചുവരുന്ന വാഹനങ്ങളിലെ യാത്രക്കാർ കാൽനടക്കാരോടു തട്ടിക്കയറുന്ന സംഭവങ്ങളും ഉണ്ട്.