കേരാഫെഡിന്റെ കരുനാഗപ്പള്ളിയിലെ വെളിച്ചെണ്ണ നിർമാണ യൂണിറ്റിൽ കേര വെളിച്ചെണ്ണയുടെ ഒരു ലിറ്റർ പൗച്ചുകളിൽ പഴയ ബാച്ച് നമ്പറും വിലയും അച്ചടിച്ച കുറ്റത്തിന് ഉത്തരവാദികളായ നാലു ജീവനക്കാർക്കെതിരെ മാനേജിങ് ഡയറക്ടർ സാജു കെ സുരേന്ദ്രൻ നടപടിയെടുത്തു . എസ് ഗോപകുമാർ ,കെ ജയപ്രകാശ് , എസ് പ്രമോദ് , വൈ നിസാർകുട്ടി എന്നിവർക്കെതിരെയാണ് നടപടി.
യൂണിയൻ ഭാരവാഹികളായ ഇവർ പതിനഞ്ചു വർഷത്തിലേറെയായി അതെ സെക്ഷനിൽ ജോലി ചെയ്തുവരുകയായിരുന്നു . സെപ്റ്റംബർ 29 നു മെഷീൻ ട്രയൽ റൺ ചെയ്തപ്പോൾ ടെസ്റ്റ് പ്രിൻറ് ചെയ്ത ഫിലിം റോൾ ഉപയോഗിച്ചതാണ് പിഴവിന് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ എം ടി കർശന നിർദ്ദേശം നൽകുകയായിരുന്നു. ഇതുപോലുള്ള പിഴവുകൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ഫാക്ടറിയിലെ എല്ലാ വിഭാഗങ്ങളും തമ്മിലുള്ള ഏകോപനം ശക്‌തമാക്കാൻ പ്ലാന്റ് മാനേജരെ ചുമതലപ്പെടുത്തി .
Content Highlights: Four employees at Kerafed`s Karunagappally unit have been disciplined for printing incorrect prices and batch numbers on Kera coconut oil pouches. Learn more.
Published: 22 Oct 2025, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented