കൊരട്ടി:തുടക്കം മുതൽ നിർമ്മാണ തകർച്ചകളും ,അശാസ്ത്രിയ നിർമ്മണങ്ങളും വിവാദമായ മേൽപാല നിർമ്മാണത്തിനിടെ പാർശ്വഭിത്തിയുടം ഒരു ഭാഗം തകർന്നു.മേൽപാലത്തിന്റെ എറണാകുളം പാതയിൽ പോലിസ് സ്റ്റേഷനോട് ചേർന്ന ഭാഗത്തേ പാർശ്വഭിത്തിക്കായി ഉയർത്തിയ സ്ലാബുകളാണ് മണ്ണിന്റെ തള്ളിച്ച മൂലം തകർന്നത്.ദേശിയപാതയ ബദൽ റോഡിലേക്കാണ് മണ്ണും സ്ലാബു ഇടിഞ്ഞ് വീണത്.ഇതോടെ ഈ എറണാകുളത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ഭാഗികമായി ഗതാഗത കുരുക്കിലായി.റോഡിലേക്ക് വീണ സ്ലാബുകളും മണ്ണുംനിക്കിയ ശേഷമാണ് ഗാതഗതം പുനസ്ഥാപിക്കാനായത്.മേൽപാല നിർമ്മാണത്തിന്റെ ഭാഗമായി പ്രധാന കോൺക്രിറ്റ് പാലത്തിന്റെ ഇരുഭാഗങ്ങളിലായുള്ള റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇരുഭാഗത്തും മണ്ണിട്ട്‌റോഡ് ഉയർത്തിയിരുന്നു.ഇരുഭാഗത്തും കോൺക്രിറ്റ് സ്ലാബുകൾ ഉയർത്തിയാണ് റോഡിനായി മണ്ണിട്ട് നിറച്ചിരുന്നത്.ഒരോ തട്ടുകളിലേയും മണ്ണ് ഉറപ്പിക്കാതെ കെട്ടിയ സ്ലാബുകൾക്ക് ഇടയിൽ കൊണ്ടിട്ട മണ്ണിന്റെ തള്ളിച്ചയാണ് സ്ലാബുകൾ പുറത്തേയ്ക്ക് തള്ളാനിടയാക്കിയത്.കഴിഞ്ഞ ദിവസം ഈ മേഖലയിൽ പെയ്ത കനത്ത മഴയിൽ മണ്ണിന് ഇളക്കം തട്ടിയാവാം സ്ലാബും പുറത്തേയ്ക്ക് തള്ളാനിടയാക്കിയതെന്നാണ് റോഡ് നിർമ്മാണമേഖലയിലെ ചിലർ പറയുന്നത്.മണ്ണിടുമ്പോൾ ഒരോ തട്ടും ഉറപ്പിക്കാതെ വെറുതെ മണ്ണിട്ടാണ് ഉയർത്തിയത് ഇതോടെ പെയ്ത്ത് വെള്ളം പുറത്തേയ്ക്ക് ഇറങ്ങാതെ അടിത്തത്തിന് ഇളക്കം തട്ടാവുന്ന നിലയിൽ ബലക്ഷയം ഉണ്ടായിട്ടുണ്ടാവാമെന്നതാണ് അവർ പറയുന്നത്. ഇതിന് പുറമേ ശാസ്ത്രിയമായി സ്ലാബുകൾ ഉറപ്പിക്കാത്തതും പാർശ്വഭിത്തിയുടെ സുരക്ഷയെ ബാധിച്ചിട്ടുണ്ടാവാം.സമാനമായ നിലയിൽ പലയിടത്തും സ്ലാബുൾ ചിലയിടത്ത് പുറത്തേയ്ക്ക് തള്ളിയ നിലയിൽ ഉണ്ടെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.ഇക്കാര്യത്തിൽ ആവശ്യമായ പരിശോധന വേണമെന്ന ആവശ്യവും ശക്തമാണ്.സമനമായ നിലയിൽ തൃശൂർപാതയിലും പാർശ്വഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തിയിരുന്നു. ഈഭാഗത്ത് കൊരട്ടി മുത്തിയുടെ തിരുനാളിന് മുന്നോടിയായി മെറ്റൽ ഇട്ട് ഉറപ്പിക്കുകയും തിരുനാൾ സമയത്ത് ഇവിടെ പാർക്കിങ്ങിനായി സൗകര്യമൊരുക്കിയിരുന്നു.ണ്ണിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മുകളിൽ കോറിമാലിന്യം ഇട്ട് ഉറപ്പിക്കാതെ കിടക്കുന്നത് ഇനിയും ഇത്തരം തകർച്ചകൾക്ക് ഇടയാക്കുമെന്നുമാണ് നാട്ടുക്കാർ ആരോപിക്കുന്നത്.നിലവിൽ മേൽപാല നിർമ്മണം ഇഴഞ്ഞ് നിങ്ങുന്നത് തന്നെ വലിയ പ്രതിക്ഷേധങ്ങൾക്ക് ഇടായക്കുന്നത്. മുന്ന് സ്ലാബുകളുളള മേൽപാലമാണ് കൊരട്ടിയിലേത്.ചിറങ്ങര, മുരിങ്ങൂർ മേൽപാലങ്ങൾക്കൊപ്പം പുർത്തിയാക്കേണ്ട പാലമാണ് ഇപ്പോഴും പാതി പോലുമെത്താതെ പോകുന്നത്.

To advertise here,