കണ്ടാൽ ശരിക്കും ഒരു കരിയില ചുരുട്ടിവച്ചതുപോലെ തോന്നുന്ന പല്ലി നമ്മുടെ നാട്ടിലൊന്നുമില്ല കേട്ടോ. ആള് മഡഗാസ്‌കർ നിവാസിയാണ്. പേര് Leaf Tailed Gecko. അതായത് ഇലവാലൻ പല്ലി. വാലിന് മാത്രമല്ല, ഇവയുടെ ദേഹത്തിനാകെ ഇലയുടെ രൂപമാണ്.
90 മില്ലീമീറ്റർ വരെ ഇവ നീളം വെക്കും. രാത്രി സഞ്ചാരികളായ പ്രാണിപിടിയന്മാരാണ് ഈ ഇലവാലൻ പല്ലികൾ.
Gecko കളെ പെറ്റ് ആയി വളർത്താൻ ധാരാളം പേർ ഇഷ്ടപ്പെടുന്നുണ്ട്.
Gecko എന്നും Lizard എന്നും പല്ലികൾക്ക് പറയാറുണ്ട്, അല്ലേ? Lizard കളിലെ ചെറുവർഗക്കാരാണ് Gecko കൾ.
പാമ്പുകൾക്കും മിക്കയിനം പല്ലികൾക്കും കൺപോളകളില്ല. പകരം കണ്ണുകളെ സംരക്ഷിക്കുന്ന Brille എന്നറിയപ്പെടുന്ന ഒരു കൺമൂടിയാണ് അവയ്ക്കുള്ളത്.
Content Highlights: Unique leaf-shaped camouflage appearance, Native to Madagascar with a size of up to 90mm
Published: 10 Jun 2026, 04:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented