കവുങ്ങിൻപാളയിൽ ചങ്ങാതിയെ വലിക്കുന്ന കൂട്ടുകാർ. മെടഞ്ഞ തെങ്ങോല കൊണ്ട് കുട്ടിപ്പുരയുണ്ടാക്കുന്നുണ്ട് ചിലർ. പ്ലാവിലകൊണ്ടുള്ള കളിപ്പാട്ടങ്ങളുണ്ട്. മാവിൻചുവട്ടിലെ ബോർഡിൽ ചിത്രം വരയ്ക്കുന്ന കൂട്ടുകാരെയും കാണാം. ഇത് സിനിമയോ കഥയോ ഒന്നുമല്ല കേട്ടോ. ഇതാണ് കുട്ടിനാട്. ആൽഫാവേഴ്സിന്റെ മുറ്റത്ത് ‘വാക്കിങ് ഫേൺ’ എന്ന ഗ്രൂപ്പ് ഒരുക്കിയ കളിയിടമാണിത്. പ്രകൃതിയോടിണങ്ങിയ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടനയാണിവർ. പോയകാലത്തിന്റെ നൻമകളെയും കളിയിടങ്ങളെയും പരിചയപ്പെടാനും അനുഭവിക്കാനും കുട്ടിനാട്ടിലൂടെ കുട്ടികൾക്ക് അവസരമൊരുങ്ങി.
Content Highlights: Discover Kuttinad, a unique nature-inspired play space by 'Walking Fern` group. Kids enjoy traditional games & crafts, fostering eco-friendly learning.
Published: 31 Jan 2026, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented