ആവശ്യമായ സാധനങ്ങൾ:
ഓട്സ് : ഒരു കപ്പ്
ശർക്കര ചിരകിയത് : മൂന്ന് കപ്പ്
തേങ്ങയുടെ ഒന്നാം പാൽ : ഒരു കപ്പ്
രണ്ടാം പാൽ : രണ്ട് കപ്പ്
നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഓട്സ് നാല് മിനിറ്റ് നേരം നെയ്യിൽ വറുത്തെടുക്കുക. ശർക്കര ചിരകിയത് ആവശ്യത്തിന് വെള്ളം ചേർത്ത് ഇളം തീയിൽ ഇളക്കി പാനിയാക്കിക്കോളൂ.
ശർക്കരപ്പാനി തിളച്ചു കഴിയുമ്പോൾ അതിലേക്ക് വറുത്ത ഓട്സ് ചേർത്ത് ഇളക്കണം. ഇത് നന്നായി കുറുകുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് തിളപ്പിച്ച് കുറുക്കുക. ഒന്നാം പാൽകൂടി ചേർത്ത് തിളക്കും മുമ്പ് അടുപ്പിൽ നിന്ന് ഇറക്കി വെക്കാം. നെയ്യിൽ വറുത്തെടുത്ത അണ്ടിപ്പരിപ്പും മുന്തിരിയും മുകളിൽ വിതറി ചൂടോടെ കഴിച്ചോളൂ.
Content Highlights: Healthy alternative to traditional rice-based payasam, Step-by-step guide for perfect consistency, Uses natural sweeteners like jaggery, Quick preparation time under 20 minutes
Published: 31 Jul 2026, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented