ആവശ്യമായ സാധനങ്ങൾ:

To advertise here,

കടലമാവ്: രണ്ടു കപ്പ്

അരിപ്പൊടി വറുത്തത്: കാൽ കപ്പ്

കുരുമുളക് പൊടിച്ചത്; രണ്ടു ടീസ്പൂൺ

മുളകുപൊടി: ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ

ഉപ്പ്, എണ്ണ, കറിവേപ്പില, ചെറുചൂടുവെള്ളം: ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം:

കടലമാവും അരിപ്പൊടിയും മറ്റു ചേരുവകളും പാകത്തിന് ഉപ്പും ചേർത്ത് ചെറുചൂടുവെള്ളത്തിൽ കുഴയ്ക്കുക.

ഈ മാവ് അരമണിക്കൂർ വയ്ക്കണം.

സേവനാഴിയിൽ പറ്റിയ ചില്ലിട്ട് കുറേശ്ശെ മാവ് നിറച്ച് ചൂടായ എണ്ണയിലേക്ക് പീച്ചുക.

ഇതിനൊപ്പംതന്നെ കറിവേപ്പിലയും എണ്ണയിലേക്ക് ഇടണം.

ആവശ്യത്തിന് ബ്രൗൺനിറമാകുമ്പോൾ വറുത്ത് കോരാം. കറുമുരു കാരാസേവ് തയ്യാർ.