മുറ്റത്തുണ്ടേ പാറുന്നു

To advertise here,

സുന്ദരിയായൊരു പൂമ്പാറ്റ

വിടർന്ന ചിറകിൽ പല നിറമോലും

മധുരംതേടും പൂമ്പാറ്റ

തുമ്പകൾ തെച്ചികൾ പനിനീർ മലരുകൾ

വാടാർ മലരികളെല്ലാരും

കൺകൾ വിടർത്തി

കയ്യുകൾ വീശി

മാടിവിളിക്കുകയാണല്ലോ

തെറ്റെന്നിളകും വർണ്ണച്ചിറകുകൾ

മെല്ലെയൊതുക്കൂ സുന്ദരി നീ

ആവോളം മധു നുകരാം പിന്നെ

ഇത്തിരിനേരം ഇളവേൽക്കാം