ഉണ്ണിക്കുട്ടാ, കണ്ടിട്ടുണ്ടോ

To advertise here,

ഭംഗി തുളുമ്പും ചോപ്പുനിറം?

കുന്നിക്കുരുവിൽ കണ്ടിട്ടുണ്ടേ,

എന്തൊരു ചന്തം, ചോപ്പുനിറം!

മീനുക്കുട്ടീ, കണ്ടിട്ടുണ്ടോ

മിനുമിനുത്തൊരു മഞ്ഞനിറം?

മത്തപ്പൂവിൽ കണ്ടിട്ടുണ്ടേ

ചിത്തം കവരും മഞ്ഞനിറം!

അമ്മുക്കുട്ടീ, കണ്ടിട്ടുണ്ടോ

വെൺമയെഴുന്നൊരു വെള്ളനിറം?

പതഞ്ഞുപൊങ്ങും പാലിൽകണ്ടേ,

പള പള മിന്നും വെള്ളനിറം!

ആമിനേമോളേ, കണ്ടിട്ടുണ്ടോ

അഴകേറീടും നീലനിറം?

ആകാശത്ത് പരന്നിട്ടുണ്ടേ

ആഹാ നോക്കൂ, നീലനിറം!

ഏലിക്കുട്ടീ, കണ്ടിട്ടുണ്ടോ

ഏഴു നിറങ്ങളുമൊന്നായി?

ഏഴു നിറങ്ങളുമൊരുമിച്ചുണ്ടേ

ചേലറുന്നൊരു മഴവില്ലിൽ!