തങ്ങൾ അറിഞ്ഞ കഷ്ടപ്പാടുകളൊന്നും കുട്ടികളെ അറിയിക്കാതെ വളർത്തണം എന്നു ചിന്തിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും. ആവശ്യപ്പെടുന്നതെന്തും കുട്ടികൾക്ക് ഉടൻ വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കൾ അവരെ പണത്തിന്റെ വില അറിയിക്കാതെയാണ് വളർത്തുന്നത്. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.
പണം കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നും അതിന്റെ മൂല്യത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണം. കളിപ്പാട്ടമോ മറ്റോ കുട്ടികൾ നശിപ്പിച്ചാലുടൻ മറ്റൊന്ന് വാങ്ങി നൽകേണ്ടതില്ല. പകരം എല്ലാ സാധനങ്ങളും ശ്രദ്ധയോടെ ഉപയോഗിക്കാൻ പറഞ്ഞുകൊടുക്കാം. ഒരു സാധനം കേടുവരുത്തിയാലും മാതാപിതാക്കൾ മറ്റൊന്ന് വാങ്ങിത്തരുമെന്ന് ഉറപ്പുള്ള കുട്ടികൾ എന്തും അലക്ഷ്യമായി ഉപയോഗിക്കും.
വലിയ വിലയുള്ള സാധനങ്ങൾക്കായി കുട്ടികൾ വാശിപിടിക്കുമ്പോൾ അത്രയും പണം അച്ഛന്റെയോ അമ്മയുടെയോ കൈയിലില്ലെന്ന് തുറന്നുപറയുന്നതിൽ അഭിമാനക്കുറവൊന്നും കാട്ടേണ്ടതില്ല. കുട്ടികൾക്ക് വീട്ടിലെ സാമ്പത്തികസ്ഥിതിക്ക് അനുസരിച്ചുള്ള സൗകര്യങ്ങൾ മതി. കഷ്ടപ്പാടുകൾ അറിഞ്ഞ് വളരുമ്പോഴേ നേട്ടങ്ങൾക്കായി പരിശ്രമിക്കാനുള്ള മനസ്സുണ്ടാകൂ. ചെറുപ്പത്തിൽ കഷ്ടപ്പെട്ട മഹാൻമാരുടെ കഥകൾ കുട്ടികളുമായി പങ്കുവയ്ക്കണം. അതിലൂടെ അധ്വാനത്തിന്റെ വില അവർക്ക് മനസിലാക്കാൻ കഴിയും. ചെറുപ്പത്തിലേ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തണം. ചെറിയ തുകകൾ സൂക്ഷിച്ച് കുറച്ച് പണമാകുമ്പോൾ അവർക്കിഷ്ടമുള്ള വസ്തുക്കൾ വാങ്ങാൻ അനുവദിക്കുക. പണത്തേക്കാളുപരി നന്മയുടെയും മാനുഷിക മൂല്യങ്ങളുടെയും വിലകൂടി കുട്ടികളെ പഠിപ്പിക്കാൻ മറക്കല്ലേ.
Content Highlights: Are you a parent who buys everything your child asks for? Learn why this can be harmful and discover essential tips to teach your kids the value of money and responsible spending.
Published: 19 Feb 2026, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented