പലകാര്യങ്ങൾക്കായും കുട്ടികൾക്ക് വാഗ്ദാനങ്ങൾ നൽകുന്നവരാണ് മാതാപിതാക്കൾ. ചിലപ്പോൾ കുട്ടികളെക്കൊണ്ട് പലതും സാധിപ്പിക്കുന്നതും ഇത്തരം കൊച്ചുകൊച്ചു വാഗ്ദാനങ്ങളിലൂടെയാകും. എന്നാൽ എപ്പോഴും കുട്ടികൾക്ക് കൊടുക്കുന്ന വാക്കുകൾ പാലിക്കപ്പെടുന്നുണ്ടോ? ഇല്ലെങ്കിൽ അത് അവരുടെ വ്യക്തിജീവിതത്തെയും ബാധിക്കും. ഇക്കാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.
To advertise here,
- ചെറിയ കാര്യങ്ങളിൽപോലും വാക്ക് പാലിക്കുന്നവരാകണം മാതാപിതാക്കൾ. അതുകൊണ്ട് മോഹനവാഗ്ദാനങ്ങൾ നൽകുമ്പോൾ വളരെ സൂക്ഷിച്ച് മാത്രം നൽകുക.
- മാതാപിതാക്കൾ കുട്ടികൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്. ഉദാഹരണത്തിന് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയാൽ സൈക്കിൾ വാങ്ങിത്തരാം, ടൂർ പോകാം, വാച്ച് വാങ്ങിത്തരാം എന്നൊക്കെ പറയുമ്പോൾ അത് നടത്തിക്കൊടുക്കാനും കഴിയണം.
- പാർക്കിൽ പോവുക, ഐസ്ക്രീം കഴിക്കുക, പുത്തൻ ഉടുപ്പോ സമ്മാനങ്ങളോ നൽകുക എന്നിവയൊക്കെ മുതിർന്നവർക്ക് നിസാരമായി തോന്നാം. പക്ഷേ അക്കാര്യം മാത്രം ചിന്തിച്ച് കാത്തിരിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ നാം മനസ്സിലാക്കണം.
- തന്റെ അച്ഛനും അമ്മയും വാക്കു പറഞ്ഞാൽ പാലിക്കാത്തവരാണെന്ന് കുട്ടികൾക്ക് തോന്നരുത്. ചിലപ്പോൾ കുട്ടികൾക്ക് നിങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടമായേക്കും.
- രക്ഷിതാക്കൾ വാക്ക് പാലിക്കുമ്പോൾ കുട്ടികളിലും വാക്ക് പാലിക്കണം എന്ന ബോധമുണ്ടാകും. ആത്മവിശ്വാസമുള്ളവരും ഉത്തരവാദിത്തേബാധമുള്ളവരുമായി അവർ വളരും.
Content Highlights: Fulfilling promises, even small ones, is crucial for building a child's trust in their parents., Keeping your word teaches children the importance of responsibility and integrity., Consistently keeping promises boosts a child's self-confidence and sense of security.
Published: 03 Mar 2026, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented