അടുത്ത ദിവസത്തേക്കുള്ള ഉണർവിനും ഉൻമേഷത്തിനും ഉറക്കം അത്യാവശ്യമാണ്. കുട്ടികളെ സംബന്ധിച്ച് ഉറക്കം വളര പ്രധാനപ്പെട്ടതാണ്. പഠിക്കാനും വളരാനും നന്നായി ഉറങ്ങണം. പഠനത്തിനും മറ്റും ചിട്ടകൾ ഉണ്ടാക്കുന്നതുപോലെ ഉറക്കത്തിനും അർഹിക്കുന്ന പ്രാധാന്യം കൊടുക്കണം. ഇക്കാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ. ഉറക്കത്തിന് സ്ഥിരം ഒരു സമയക്രമം പാലിക്കുക. രാത്രി വളരെ വൈകി ഉറങ്ങുന്നതും രാവിലെ വൈകി എഴുന്നേൽക്കുന്നതും നല്ലതല്ല. നേരത്തെ ഉറങ്ങി കാലത്ത് നേരത്തെ ഉണരുന്നതാണ് നല്ലശീലം. പഠിക്കാനുള്ള തയ്യാറെടുപ്പുപോലെ ഉറങ്ങാനും ചില തയ്യാറെടുപ്പുകൾ ആവാം. അത്താഴം കഴിഞ്ഞ് അൽപനേരം വിശ്രമം, പല്ലുതേപ്പ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.ഉറങ്ങുന്നതിന് മുമ്പ് കഥ വായിക്കുന്നത് കുട്ടികളുടെ ആയാസം കുറയ്ക്കുകയും കൂടുതൽ സുഖപ്രദമായ ഉറക്കം നൽകുകയും ചെയ്യും. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വീഡിയോ ഗെയിം കളിക്കുകയോ ടിവി കാണുകയോ ആഹാരം കഴിക്കുകയോ ചെയ്യരുത്. ഇത് ഉറക്കം നഷ്ടപ്പെടുത്തും. ശാന്തമായ മുറികളിലായിരിക്കണം ഉറക്കം. ടിവി, കമ്പ്യൂട്ടർ പോലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ ബെഡ്റൂമിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
രാത്രി ലളിതമായ അത്താഴമാണ് നല്ലത്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അത്താഴം കഴിക്കുക. കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ്സ് ചൂട് പാൽ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. ആവശ്യമുള്ളത്ര സമയം ഉറങ്ങിക്കഴിഞ്ഞാൽ വീണ്ടും ഉറങ്ങാൻ ശ്രമിക്കരുത്. ഉണർന്നതിനുശേഷം ഒരുപാട് നേരം കിടക്കയിൽ വെറുതേ കിടന്ന് നേരം കളയരുത്. ഉറങ്ങേണ്ട സമയത്ത് ഉറങ്ങുക. പഠനം, ടിവി കാണൽ, ഹോം വർക്ക് എന്നിവയ്ക്കായി ഉറക്കം നഷ്ടപ്പെടുത്തരുത്. ക്ഷീണം, തളർച്ച, ഉത്സാഹമില്ലായ്മ, അസ്വസ്ഥത, മടി തുടങ്ങിയവയെല്ലാം ഉറക്കമില്ലായ്മമൂലം കുട്ടികളിലുണ്ടകും.
Content Highlights: Is your child tired, sluggish, or lacking energy? Discover why proper sleep is crucial for their health, learning, and growth. Get tips for parents to ensure restful nights.
Published: 21 Jan 2026, 03:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented