
ഇംഗ്ലീഷ് അക്ഷരങ്ങൾ എല്ലാകൂട്ടുകാർക്കും അറിയാമല്ലോ. അവ കൂട്ടിച്ചേർത്ത് വായിക്കാനും അറിയാം. എന്നാൽ ഇംഗ്ലീഷ് വായിക്കുമ്പോഴുണ്ടാകുന്ന വേഗക്കുറവും പ്രൊനൗൺസിയേഷൻ പ്രശ്നങ്ങളും കൊണ്ട് പലർക്കും ഇംഗ്ലീഷിനോട് പേടി തോന്നാറുണ്ട്. നിത്യാഭ്യാസി ആനയെ എടുക്കും എന്ന ചൊല്ലുപോലെ എന്നും പരിശീലിച്ചാൽ മാത്രമേ നമുക്ക് ഇംഗ്ലീഷ് വായന മെച്ചപ്പെടുത്താൻ കഴിയുകയുള്ളൂ. കൂട്ടുകാരുടെ ഇംഗ്ലീഷിനോടുള്ള പേടിമാറ്റി ഈസിയായി വായിക്കാൻ പഠിപ്പിക്കുന്ന ഒരു ചങ്ങാതിയെ പരിചയപ്പെട്ടാലോ? Duo എന്ന് പേരുള്ള ഒരു മൂങ്ങയാണത്.
ഹായ്, ഐ ആം മൂങ്ങമാഷ്!
അറിവിന്റെ പ്രതീകമായി കണക്കാക്കുന്ന പക്ഷിയാണ് മൂങ്ങ. ഇവിടെ കഥകളിലൂടെയും ചെറിയ ആക്റ്റിവിറ്റികളിലൂടെയും നമുക്ക് അറിവ് പകരുന്ന Duo എന്ന മൂങ്ങയുടെ അടുത്തെത്താൻ കൂട്ടുകാർ ചെയ്യേണ്ടത് ഇത്രമാത്രം. പ്ലേ സ്റ്റോറിൽ നിന്ന് Duolingo ABC എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. ഇ- മെയിൽ ഐഡി ഉപയോഗിച്ച് സൈൻ ചെയ്യാം. ശേഷം പേരും പഠിക്കുന്ന ക്ലാസും ടൈപ്പ് ചെയ്യണം. ബാക്കിയെല്ലാം Duo നോക്കിക്കോളും.
ആദ്യം കഥ, പിന്നെ ആക്റ്റിവിറ്റിചെറിയ കഥകൾ വായിക്കാൻ പഠിപ്പിക്കുകയാണ് ഒന്നാമത്തെ ടാസ്‌ക്. ആദ്യം Duo നമുക്ക് വായിച്ചുതരും. ശേഷം നമ്മൾ വായിക്കണം. കഥ വായിച്ചുകഴിഞ്ഞാൽ അതിൽനിന്ന് Duo കുറച്ച് ആക്റ്റിവിറ്റികൾ തരും. Jumbled Sentences, Spelling checking, Grammar എന്നിവയെല്ലാം പഠിപ്പിക്കാനുള്ള ആക്റ്റിവിറ്റികളാണ് അവയെല്ലാം. ഇങ്ങനെ ചെറിയ ലെവലിൽനിന്ന് കയറി മുകളിലെത്തുമ്പോഴേക്കും കൂട്ടുകാരുടെ ഇംഗ്ലീഷ് വായന ഒരുപാട് മെച്ചപ്പെടും. അപ്പോ എങ്ങനാ, പരീക്ഷയൊക്കെ കഴിഞ്ഞില്ലേ? Duo-യോടൊപ്പം കുറച്ചുസമയം ചെലവഴിക്കാൻ മറക്കല്ലേ...
Content Highlights: duolingo abc is a free application for learning
Published: 03 Apr 2025, 03:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented