1.ബോംബെയിലെ ഗൊവാളിയ ടാങ്ക് മൈതാനത്ത് ദേശീയ പതാക ഉയർത്തി ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയ വീരവനിത ആര്?
അരുണ ആസഫ് അലി

To advertise here,

2. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായ ഗാന്ധിജിയെ ബ്രിട്ടീഷുകാർ തടവിൽ പാർപ്പിച്ചത് ഏത് കൊട്ടാരത്തിലാണ്?
പൂനെയിലെ ആഗാഖാൻ കൊട്ടാരം

3. ഏത് വിഭാഗം ആളുകളാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ പ്രധാനമായും പിന്തുണച്ചത്?
വിദ്യാർത്ഥികൾ

4. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഹസാരിബാഗ് ജയിലിൽ നിന്ന് തടവുചാടി വിപ്ലവ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആരായിരുന്നു?
ജയപ്രകാശ് നാരായണൻ

5. ക്രിപ്സ് മിഷന് നേതൃത്വം കൊടുത്തതാര്?
സർ സ്റ്റഫോർഡ് ക്രിപ്സ്

6. ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ഗാന്ധിജിയുടെ ദിനപത്രം?
ഹരിജൻ

7. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന ഒരു പ്രധാനസംഭവം ഏതാണ്? 
കീഴരിയൂർ ബോംബ് കേസ്

8. കീഴരിയൂർ ബോംബ് കേസിന് നേതൃത്വം നൽകിയത് ആരാണ്?
ഡോ.കെ.ബി.മേനോൻ

9.രണ്ടാം ലോക മഹായുദ്ധ സമയത്ത് ഇന്ത്യയിൽ അരങ്ങേറിയ ജനകീയ സമരം?
ക്വിറ്റ് ഇന്ത്യാ സമരം

10. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതാര്?
ജവഹർ ലാൽ നെഹ്റു

11. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിക്കാനുള്ള പ്രധാനപ്പെട്ട അടിയന്തര കാരണമായത് ഏത് ദൗത്യത്തിന്റെ പരാജയമായിരുന്നു?
ക്രിപ്സ് മിഷൻ

12. ക്വിറ്റ് ഇന്ത്യ പ്രമേയം കോൺഗ്രസ് പ്രവർത്തകസമിതി ആദ്യം പാസാക്കിയ സ്ഥലം ഏത്?
വാർധ, 1942 ജൂലായ് 14-നാണ് പ്രമേയം പാസാക്കിയത്.

13. ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചതും പിന്താങ്ങിയതും യഥാക്രമം ആരായിരുന്നു?
നെഹ്റുവും സർദാർ പട്ടേലും

14. കോൺഗ്രസ് റേഡിയോ പ്രക്ഷേപണം നടത്തിയ തരംഗദൈർഘ്യം എത്രയായിരുന്നു?
42.34 മീറ്റർ

15. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനകാലത്ത് ബലിയയിൽ സമാന്തര സർക്കാർ രൂപവത്കരിച്ചത് ആര്?
ചിത്തു പാണ്ഡെ

16. ഏകദേശം 6,000 പേരടങ്ങിയ, കൂടുതലും സ്ത്രീകളടങ്ങിയ ഒരു ജാഥയെ നയിക്കുകയും ദേശീയപതാക കൈയിൽ പിടിച്ച് രക്തസാക്ഷിയാവുകയും ചെയ്ത സ്വാതന്ത്ര്യസമരസേനാനി ആര്?
മാതംഗിനി ഹസ്ര