ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം ആരംഭിച്ച  സമരമാണ് ക്വിറ്റ് ഇന്ത്യാ സമരം. അതിനെക്കുറിച്ച് കൂടുതലറിയാം

To advertise here,

1. എന്നാണ് ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചത്?
1942 ഓഗസ്റ്റ് 9

2. കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് എന്ന്?
1942 ഓഗസ്റ്റ് 8

3. ആരാണ് ക്വിറ്റ് ഇന്ത്യാ എന്ന മുദ്രാവാക്യത്തിന് രൂപംകൊടുത്തത്
യൂസഫ് മെഹ്‌റലി

4. ക്വിറ്റ് ഇന്ത്യാ പ്രമേയം എഴുതി തയ്യാറാക്കിയത്?
മഹാത്മാഗാന്ധി

5. ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയത് എവിടെവെച്ച്?
മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച്

6. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്ന മറ്റൊരു പേര്?
ഓഗസ്റ്റ് ക്രാന്തി മൈതാനം

7. ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത്?
ബോംബെ സമ്മേളനം (1942)

8. ആരാണ് ക്വിറ്റ് ഇന്ത്യാ സമരനായകൻ എന്നറിയപ്പെടുന്നത്?
ജയപ്രകാശ് നാരായണൻ

9. ക്വിറ്റ് ഇന്ത്യാ സമരനായിക എന്നറിയപ്പെടുന്നത്?
അരുണ ആസഫലി

10. ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉയർത്തിയ മുദ്രാവാക്യം?
''പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക'' (ഡു ഓർ ഡൈ)

11. ക്വിറ്റ് ഇന്ത്യാ സമരകാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?
വിൻസ്റ്റൺ ചർച്ചിൽ

12. ആരായിരുന്നു ക്വിറ്റ് ഇന്ത്യാ സമരകാലത്തെ വൈസ്രോയി?
ലിൻലിത്‌ഗോ പ്രഭു