ക്വിറ്റ് ഇന്ത്യാ സമരത്തെക്കുറിച്ച് കൂടുതലറിയാം

To advertise here,

1. മലബാറിലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
ഡോ. കെ.ബി. മേനോൻ

2. ആരായിരുന്നു ക്വിറ്റ് ഇന്ത്യാ സമരകാലത്തെ കോൺഗ്രസ് പ്രസിഡണ്ട്?
മൗലാനാ അബുൾ കലാം ആസാദ്

3. ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചതോടെ ഗാന്ധിജിയെ അറസ്റ്റുചെയ്ത് പാർപ്പിച്ചത് എവിടെയായിരുന്നു?
പുണെയിലെ ആഗാഖാൻ കൊട്ടാരത്തിൽ

4. ജവാഹർലാൽ നെഹ്‌റുവിനെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് അറസ്റ്റുചെയ്ത് പാർപ്പിച്ചത് എവിടെയാണ്?
ബോംബെയിലെ അഹമ്മദ് നഗർ കോട്ട

5. കോഴിക്കോട്ടുനിന്ന് ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പുറത്തിറങ്ങിയ സ്വതന്ത്രഭാരതം എന്ന പ്രസിദ്ധീകരണത്തിനുവേണ്ടി പ്രവർത്തിച്ച പ്രശസ്ത മലയാള സാഹിത്യകാരന്മാർ ആരെല്ലാം?
എൻ.വി. കൃഷ്ണവാരിയർ, എസ്.കെ. പൊറ്റെക്കാട്ട്, സഞ്ജയൻ

6. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സമാന്തര സർക്കാർ നിലവിൽവന്ന സ്ഥലങ്ങൾ?
ബല്ലിയ, സത്താര, തംലുക്

7. ''ഭ്രാന്തൻ സാഹസികത'' (Mad Venture) എന്ന് ക്വിറ്റ് ഇന്ത്യാ സമരത്തെ വിശേഷിപ്പിച്ചത് ആരാണ്?
ഡോ.ബി.ആർ. അംബേദ്കർ

8. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി വ്യക്തിസത്യാഗ്രഹത്തിനുവേണ്ടി തിരഞ്ഞെടുത്ത ആദ്യവ്യക്തി?
വിനോബാ ഭാവേ

9. ഫ്രീഡം ബ്രിഗേഡ് (ആസാദ് ദസ്ത്) എന്ന സംഘടന ക്വിറ്റ് ഇന്ത്യാ സമരകാലത്ത് രൂപവത്കരിച്ചത്?
ജയപ്രകാശ് നാരായണൻ

10. ആരാണ് ക്വിറ്റ് ഇന്ത്യാ സമരകാലത്ത് 'സീക്രട്ട് കോൺഗ്രസ് റേഡിയോ' എന്നപേരിൽ രഹസ്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്?
ഉഷാ മേത്ത

11. സത്താരയിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു?
നാനാ പാട്ടീൽ

12. മിഡ്‌നാപുരിലെ തംലുകിൽ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് രൂപവത്കൃതമായ സമാന്തര സർക്കാർ അറിയപ്പെടുന്നത്?
താമ്രലിപ് തജതീയ സർക്കാർ

13. അഹമ്മദ് നഗർ കോട്ടയിൽ തടവിൽകഴിഞ്ഞ കാലത്ത് ജവാഹർലാൽ നെഹ്‌റു രചിച്ച കൃതി ഏത്?
ഇന്ത്യയെ കണ്ടെത്തൽ