പണ്ട് പണ്ട് കാളിന്ദീ നദീതീരത്തുള്ള കാളിവനത്തിൽ ധേനുകൻ എന്നൊരു അസുരൻ താമസിച്ചിരുന്നു.

To advertise here,

ഭയങ്കരനായ ആ അസുരൻ ഒരു കഴുതയുടെ രൂപത്തിലായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. ധാരാളം പനകളുള്ള വനമായിരുന്നു അത്. എന്നാൽ ധേനുകനെ പേടിച്ച് ആ വനത്തിലൂടെ ആരും സഞ്ചരിക്കാറുപോലുമില്ല.

അങ്ങനെയിരിക്കെ കുട്ടിയായ ശ്രീകൃഷ്ണനും ബലരാമനും ധേനുകനെ കുറിച്ച് അറിഞ്ഞു. 'ധേനുകനെ ഒരു പാഠം പഠിപ്പിക്കണം'! അവർ തീരുമാനിച്ചു. രണ്ടുപേരും വനത്തിലെത്തി പനങ്കായകൾ കുലുക്കി താഴെയിടാൻ തുടങ്ങി. ''ഹും, അവർക്ക് ഇത്രയ്ക്ക് അഹങ്കാരമോ?,'' ഇതറിഞ്ഞ ധേനുകൻ അവിടെ പാഞ്ഞെത്തി. പിന്നീട് ഘോരയുദ്ധം തന്നെ നടന്നു. ഒടുവിൽ ശ്രീകൃഷ്ണനും ബലരാമനും ചേർന്ന് ധേനുകനെ വകവരുത്തി. അതോടെ അവന്റെ ശല്യവും തീർന്നു.