ഒന്നും ചെയ്യാതെ ഇരുന്നാൽ കാര്യങ്ങളെല്ലാം താനേ ശരിയാകുമെന്ന വിശ്വാസം. അധ്വാനിക്കാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഭാഗ്യത്തെ മാത്രം ആശ്രയിക്കുന്ന ബോലുവിന്റെ രീതിയായിരുന്നു അത്.
ഒരു ദിവസം കാട്ടിലൂടെ നടക്കുന്നതിനിടെ ബോലു കണ്ട കാഴ്ച അവന്റെ വിശ്വാസത്തിന് കൂടുതൽ ശക്തി നൽകി.
ഒരു കുറുക്കൻ.
കാലിന് വൈകല്യമുള്ളതിനാൽ സ്വയം ഭക്ഷണം തേടാൻ കഴിയാത്ത കുറുക്കന് ഒരു സിംഹം ഭക്ഷണം നൽകുന്നു.
“ദൈവം എല്ലാവരെയും നോക്കിക്കൊള്ളും!”
ബോലു അങ്ങനെ കരുതി.
പിന്നെ അധ്വാനിക്കേണ്ടതെന്തിന്?
പക്ഷേ ബോലുവിന്റെ ഈ ചിന്തയിൽ ഒരു വലിയ തെറ്റുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഒരാൾ എത്തുന്നു. ജ്ഞാനിയായ ഒരു സന്യാസി ബോലുവിനോട് ചോദിച്ച ചോദ്യം അവന്റെ ചിന്തകളെ തന്നെ മാറ്റിമറിക്കുന്നു.
ദൈവം ബോലുവിന് ആരോഗ്യമുള്ള ശരീരവും ശക്തിയും നൽകിയത് എന്തിനായിരുന്നു?
മറ്റൊരാളെ ആശ്രയിച്ച് കഴിയാനോ?
അതോ മറ്റുള്ളവർക്ക് താങ്ങാകാനോ?
ആ ഒരു തിരിച്ചറിവ് ബോലുവിന്റെ ജീവിതത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്നു.
കേൾക്കാം ബോലുവിന്റെ കഥ.അവതരണം : ഷൈന രഞ്ജിത്ത്,ശബ്ദമിശ്രണം : സുന്ദർ എസ്,നിർമ്മാണം : ആർ ജെ അച്ചൂ.
Content Highlights: Bolu is a lazy man who tries to avoid hard work by depending entirely on fate., He misinterprets a disabled fox being fed by a lion as a sign that God will feed everyone without effort., A wise ascetic teaches Bolu that God gave him health and strength to be like the provider lion, not the dependent fox., Bolu realizes his mistake and transforms into a hardworking individual.
Published: 26 Sept 2026, 10:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented