മഹാ അഹങ്കാരിയായിരുന്നു കീരുക്കാക്ക. കാട്ടിലെ ഒരു മരത്തിൽ കൂടുകൂട്ടിയാണ് അവൾ താമസിച്ചിരുന്നത്. ഒരു ദിവസം മരത്തിൽ നിറയെ കാട്ടുപഴങ്ങൾ ഉണ്ടായി. എന്നാൽ കാട്ടുപഴങ്ങൾ തിന്നാനായി വന്ന മൃഗങ്ങളെയെല്ലാം കീരു കൊത്തിയോടിച്ചു. 'ഇത് എന്റെ മരമാ, അതുകൊണ്ട് ഈ മരത്തിലെ പഴങ്ങളും എന്റേതാ!', കീരുക്കാക്ക പറഞ്ഞു. പാവം, എല്ലാവരും സങ്കടത്തോടെ മടങ്ങി. കീരു അവരെ ആട്ടിയോടിക്കുന്നത് ഡുണ്ടുയാന കണ്ടു. 'കീരുവിനെ ഒരു പാഠം പഠിപ്പിക്കണം!', ഡുണ്ടു കരുതി. ഡുണ്ടു, കീരു താമസിക്കുന്ന മരം തുമ്പിക്കൈ കൊണ്ട് പിടിച്ചു കുലുക്കി.'ഹയ്യോ, കുലുക്കല്ലേ. എന്റെ കൂട് താഴെ വീഴുമേ!', കീരു നിലവിളിച്ചു. 'എനിക്ക് പഴങ്ങൾ വേണം!', ഡുണ്ടു പറഞ്ഞു. കീരു കുറെ പഴങ്ങൾ കൊത്തിയെടുത്ത് ഡുണ്ടുവിന് കൊടുത്തു. ഡുണ്ടു അവ കാട്ടിലെ മൃഗങ്ങൾക്കെല്ലാം കൊടുത്തു. അതോടെ കീരുവിന്റെ അഹങ്കാരവും മാറി.
Content Highlights: Teaches children the negative effects of selfishness and pride
Published: 29 Aug 2026, 09:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented