കൂട്ടുകാര്‍ക്ക് വീട്ടില്‍ ചെയ്തുനോക്കാവുന്ന ഒരു രസികന്‍ പരീക്ഷണം ഇതാ. ആദ്യം ഫ്രിഡ്ജില്‍ ഐസ് വയ്ക്കുന്ന ട്രേയില്‍ വെള്ളം ഒഴിക്കണം. എന്നിട്ട് ഫ്രീസറില്‍ വയ്ക്കൂ. കുറേ കഴിഞ്ഞു നോക്കിയാല്‍ എന്തുണ്ടാകും? രസികന്‍ ഐസ് കട്ടകള്‍ കിട്ടും അല്ലേ?

To advertise here,

ഇനി വീണ്ടും ട്രേയില്‍ വെള്ളം നിറച്ച് ഫ്രീസറില്‍ വയ്ക്കണം. പക്ഷേ, ഇത്തവണ വെള്ളത്തില്‍ ഉപ്പിട്ടിട്ടു വേണം വയ്ക്കാന്‍. കുറേ കഴിഞ്ഞ് എടുത്തു നോക്കൂ. വെള്ളം ഐസ് ആകാതെ അതുപോലെ തന്നെ ഇരിക്കുന്നതു കാണാം. ഉപ്പിടുമ്പോള്‍, ഐസ് കട്ടയാകാന്‍ കൂടുതല്‍ സമയം എടുക്കുന്നതാണ് കാരണം!